ലുക്മാൻ അവറാൻ, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സുലൈഖ മൻസിൽ. ഈ വാലന്റൈൻസ് ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ലുക്മാനും അനാർക്കലിയുമാണ് പോസ്റ്ററിലുള്ളത്. ഒരു പ്രണയ ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്ററിൽ നിന്ന് മനസിലാകുന്നത്. കളർഫുൾ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചെമ്പൻ വിനോദ് ജോസ്, സുഭീഷ് കണ്ണഞ്ചേരിസമീർ കാരാട്ട് എന്നിവർ ചേർന്നാണ് സുലൈഖ മൻസിൽ നിർമ്മിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


കണ്ണൻ പട്ടേരിയാണ് ഛായാ​ഗ്രാഹകൻ. മുഹ്സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് സം​ഗീതം നൽകിയിട്ടുള്ളത്. അഡീഷണൽ സോങ്സ് - രാമമൂർത്തി - ടി.കെ കുറ്റ്യാലി, സലിം കൊടത്തൂർ. എഡിറ്റിം​ഗ് - നൗഫൽ അബ്ദുള്ള. ആർ.ജി വയനാടൻ - മേക്കപ്പ്, കോസ്റ്റ്യൂംസ് - ​ഗഫൂർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടേസ് - ശബരീഷ് വർമ, ജിനു തോമ. ഈദ് റിലീസായി ചിത്രം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്സ്.


Pranayavilasam Movie: തിയറ്ററുകൾ ഒഴിവില്ല ; അർജുൻ അശോകൻ ചിത്രം പ്രണയവിലാസത്തിന്റെ റിലീസ് നീട്ടിവെച്ചു


സൂപ്പർ ശരണ്യക്ക് ശേഷം അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രണയവിലാസം. ഫെബ്രുവരി 17ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് പ്രണയവിലാസം. എന്നാൽ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചതായി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രണയവിലാസത്തിന്റെ റിലീസ് ഒരാഴ്ചയത്തേക്ക് നീട്ടി ഫെബ്രുവരി 23ന് തിയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ പുതിയ വീഡിയോയിലൂടെ അറിയിച്ചു. തിയറ്ററുകൾ ഒഴിവില്ലാത്തതിനാലാണ് പ്രണയവിലാസത്തിന്റെ നീട്ടി വെക്കേണ്ടി വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം. ജ്യോതിഷ് എം, സുനു എ.വി എന്നിവരുടേതാണ് കഥ. ഷിനോസ് ആണ് ഛായാ​ഗ്രാഹകൻ. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ​ഗ്രീൻ ​റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. എഡിറ്റിം​ഗ്: ബിനു നെപ്പോളിയൻ, ആർട്ട് ഡയറക്ടർ: രാജേഷ് പി വേലായുധൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്. സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ. സൗണ്ട് മിക്സ്: വിഷ്ണു സുജതൻ.


സീ5 ആണ് പ്രണയവിലാസത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സാറ്റ്ലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സീ കേരളമാണ്. തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്സ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.