അപർണ ബാലമുരളിയുടെ പുതിയ ചിത്രം സുന്ദരീ ഗാർഡൻസ് ഉടൻ ഡയറക്ട് ഒടിടി റിലീസായി എത്തും.  ചിത്രത്തിൻറെ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവാണ്. ചിത്രം ഇന്ന് അർദ്ധരാത്രി മുതൽ സ്ട്രീമിങ് ആരംഭിക്കും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സുന്ദരി ഗാർഡൻസ്. ചിത്രത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.  ഒരു ത്രികോണ പ്രണയമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാകുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങളും ഇതിനിടെ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

 അപർണ ബലമുരളിക്കൊപ്പം നടൻ നീരജ് മാധവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ചാർളീ ഡേവിസാണ്. ചാർളി ഡേവിസിന്റെ ആദ്യ ചിത്രമാണ് സുന്ദരീ ഗാർഡൻസ്. ഒരിടവേളയ്ക്ക് ശേഷം അപർണ ബാലമുരളി അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും സുന്ദരീ ​ഗാർഡൻസിനുണ്ട്. അലെൻസ് മീഡിയയുടെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് സലിം അഹമ്മദാണ്. കബീർ കൊട്ടാരവും, റസാഖ് അഹമ്മദുമാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ. അൽഫോൻസ് ജോൺസാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്. ചിത്രത്തിലെ  "മധുര ജീവരാഗം മതിമറന്നു പാടും" എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. ഈ ഗാനവും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.


ALSO READ : Sundari Gardens Movie Trailer: "ഒന്ന് ഉറങ്ങിയാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ"; സുന്ദരീ ഗാർഡൻസിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു, ചിത്രം സെപ്റ്റംബർ 2 ന്


സൂരറൈ പോട്രിലെ ബൊമ്മിയെന്ന കഥാപാത്രത്തിന് ദേശീയ അവാർഡ് നേടിയ താരമാണ് അപർണ ബാലമുരളി. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' ആണ് അപർണയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവർ കേന്ദ്ര കഥാപത്രങ്ങളാകുന്ന ഇനി ഉത്തരം സിനിമ റിലീസിന് ഒരുങ്ങുകയാണ്. അപർണയ്ക്കും ഷാജോണിന് പുറമേ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ, ഷാജു ശ്രീധർ, ജയൻ ചേർത്തല, സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.  ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്നത്. രഞ്ജിത് ഉണ്ണിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.