ആസിഫ് അലി-അപര്‍ണാ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത 'സണ്‍ഡേ ഹോളിഡേ' എന്ന ചിത്രം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച ഹരികൃഷ്ണന്‍റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ വിഷ്ണുവിനെയാണ് ഹരികൃഷ്ണന്‍ അവതരിപ്പിച്ചത്. 


'അയ്യപ്പനും കോശിയും' സംവിധായകന്‍ സച്ചി വെന്‍റിലേറ്ററില്‍, നില ഗുരുതരം!!


 


ഉഴവൂര്‍ മേലരീക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഉഴവൂര്‍ രാമനിവാസ് വീട്ടില്‍ പരേതനായ ജയചന്ദ്രന്‍റെയും സുമ ജയചന്ദ്രന്‍റെയും മകള്‍ ആര്‍ദ്ര ചന്ദ്രനാണ് ഹരികൃഷ്ണന്‍റെ വധു. 



എറണാകുളം ആലപുരം ഒകെ ശശീന്ദ്രന്‍റെയും ഷൈലമണിയുടെയും മകനാണ് ഹരികൃഷ്ണന്‍. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.


കോഹ്‌ലിയുടെ മുന്‍ കാമുകിയുമായി സംസാരിച്ചു, അദ്ദേഹം ദേഷ്യപ്പെട്ടു... വെളിപ്പെടുത്തല്‍


BSc Chemistry ബിരുദധാരിയാണ് ആര്‍ദ്ര. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ റെയില്‍വേ മെയില്‍ സര്‍വീസില്‍ ജോലി ചെയ്യുകയാണ് ഹരികൃഷ്ണന്‍. 'സണ്‍ഡേ ഹോളിഡേ' എന്ന ചിത്രത്തിന് പുറമേ 'എബി', 'മാസ്റ്റര്‍ പീസ്‌', മിസ്റ്റര്‍ ആന്‍ഡ്‌ മിസിസ് റൌഡി' തുടങ്ങിയ ചിത്രങ്ങളിലും ഹരികൃഷ്ണന്‍ അഭിനയിച്ചിട്ടുണ്ട്.