മുന്‍ കാമുകിയുമായി സംസാരിച്ചതിന് കോഹ്‌ലി തന്നോട് ദേഷ്യപ്പെട്ടിട്ടുണ്ടെന്നു വെളിപ്പെടുത്തി മുന്‍ ഇംഗ്ലണ്ട് താരം നിക് കോപ്ടണ്‍.
2012ലെ ഇന്ത്യന്‍ പര്യടന കാലത്തുണ്ടായ സംഭവമാണ് നിക് 'എഡ്ജസ് ആന്‍ഡ് സ്ലെഡ്ജസ് ക്രിക്കറ്റ് പോഡ്കാസ്റ്റി'ല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കോഹ്‌ലിയുടെ മുന്‍ കാമുകി ആരാണെന്ന് വെളിപ്പെടുത്താതെയാണ് അക്കാലത്ത് ഇംഗ്ലണ്ട് ടീമിന്‍റെ ഓപ്പണറായിരുന്ന താരം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
പരമ്പരയ്ക്ക് മുന്നോടിയായി പുറത്തുപോയ സമയത്താണ് സംഭവമെന്നും അന്ന് തനിക്കൊപ്പം കെവിന്‍ പീറ്റേഴ്സണും യുവരാജ് സിംഗും ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ആ സമയത്താണ് കോഹ്‌ലിയുടെ കാമുകിയെ കാണുന്നതും സംസാരിക്കുന്നതും.
'അയ്യപ്പനും കോശിയും' സംവിധായകന്‍ സച്ചി വെന്‍റിലേറ്ററില്‍, നില ഗുരുതരം!!
എന്നാല്‍, അതറിഞ്ഞ കോഹ്‌ലി ബാറ്റിംഗിനു ഇറങ്ങുമ്പോഴെല്ലാം എന്തെങ്കിലും ഒക്കെ പറഞ്ഞു കൊണ്ടേയിരിക്കും. 'ഞാന്‍ സംസാരിച്ച യുവതി തന്‍റെ കാമുകിയാണെന്ന് അറിയിക്കാനായിരുന്നു കോഹ്‌ലിയുടെ ശ്രമം. എന്നാല്‍, ആ യുവതി പറഞ്ഞത് തന്‍റെ മുന്‍കാമുകനാണ് കോഹ്‌ലി എന്നാണ്. ഇതില്‍ ആര് പറഞ്ഞതാണ് ശരിയെന്നു എനിക്കറിയില്ല.' -നിക് പറയുന്നു
ആ സമയത്ത് അതെല്ലാം ഒരു തമാശയായിരുന്നുവെന്നും ഇംഗ്ലണ്ട് ടീമിലെ താരങ്ങളെല്ലാം ആ സംഭവം പരമാവധി ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അദ്ദേഹത്തെ പ്രകോപിപ്പിക്കാനായി നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു എന്നാണ് നിക് പറയുന്നത്. പരമ്പരയിലെ അവസാന ടെസ്റ്റില്‍ നാഗ്പൂരില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി കോഹ്‌ലി തിരിച്ചടിച്ചു.