കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശ യാത്രകള്‍ കഴിഞ്ഞെത്തിയ ബോളിവുഡ് താരങ്ങളില്‍ പലരും വീടുകളില്‍ സ്വയം നിരീക്ഷണത്തിലാണ്. എന്നാല്‍, ആരാധകര്‍ക്ക് ഫിറ്റ്‌നസ് ടിപ്പുകള്‍ പറഞ്ഞുനല്‍കിയും രാജ്യഭരണരീതി വിശദീകരിച്ചുമൊക്കെ തങ്ങളുടേതായ രീതിയില്‍ അവരെല്ലാം തിരക്കിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ബോളിവുഡ് ചലച്ചിത്ര താരം സണ്ണി ലിയോണി പങ്കുവച്ച ചില ചിത്രങ്ങളാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.  സമൂഹ അകല൦ പാലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി ലിയോണി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 


ട്വിറ്ററിലൂടെയാണ് സണ്ണി ലിയോണി തന്‍റെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 'ഇതില്‍ കൂടുതല്‍ സമൂഹ അകലമില്ല' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 


 



 


വൈറസ് വ്യാപനം കാരണം വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണ് താരങ്ങള്‍. മാസ്കുകള്‍ ധരിച്ചുള്ള സണ്ണിയുടെയും കുടുംബത്തിന്‍റെയും മുന്‍പ് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. 


'ഒരു പുതിയ യുഗം! എന്‍റെ കുട്ടികള്‍ ഇങ്ങനെ ജീവിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു. പക്ഷെ ഇത് ഒഴിച്ചുകൂടാനാകാത്തതാണ്. മാസ്ക് ധരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന ആദ്യ ദിനം.... ഡാനിയേല്‍, നതാലിന കുടുംബ പ്രയത്നം' എന്ന അടിക്കുറിപ്പോടെയാണ് താരം ആ ചിത്രം പങ്കുവച്ചിരുന്നത്. 


 



 


രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 180 കടന്ന സാഹചര്യത്തില്‍ നിരവധി ആളുകള്‍ വീടുകളില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സും (കരണ്‍ ജോഹര്‍) ബാലാജി ടെലിഫിലിംസും (ഏക്താ കപൂര്‍) അടച്ചു.


അക്ഷയ് കുമാര്‍-രോഹിത്ത് ഷെട്ടി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന സൂര്യവന്‍ഷിയുടെ റിലീസും മാറ്റിവച്ചിട്ടുണ്ട്. മാര്‍ച്ച് 24നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. അര്‍ജ്ജുന്‍ കപൂര്‍-പരിനീതി ചോപ്ര ചിത്രം സന്ദീപ്‌ ഓര്‍ പിങ്കി ഫരാറിന്‍റെ റിലീസും മാറ്റിവച്ചിട്ടുണ്ട്.