ഡിയോളിന് പകരം ലിയോണ്‍: അര്‍ണബ് ഗോസ്വാമിയെ ട്രോളി സണ്ണി ലിയോണ്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവും ലീഡ് നിലയുമൊക്കെ ആകുന്നത്ര വേഗത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ തിരക്കിലാണ് വാര്‍ത്ത അവതാരകരും ചാനലുകളും.
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവും ലീഡ് നിലയുമൊക്കെ ആകുന്നത്ര വേഗത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ തിരക്കിലാണ് വാര്‍ത്ത അവതാരകരും ചാനലുകളും.
ഇതിനിടെ, റിപ്പബ്ലിക് ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് പറ്റിയ ഒരു അബദ്ധമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സണ്ണി ഡിയോളിന്‍റെ ലീഡ് നിലയെപ്പറ്റി വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെയാണ് നാക്കുളുക്കി അബദ്ധം പറ്റിയത്.
സണ്ണി ഡിയോള്‍ എന്നതിനു പകരം സണ്ണി ലിയോണ്‍ എന്ന് പറഞ്ഞതാണ് ട്രോളിന് കാരണമായത്. തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ അർണബ് ഉടൻ തന്നെ അത് തിരുത്തുകയും ചെയ്‌തു.
ട്വിറ്ററിൽ വൈറലായി മാറിയ ഈ പിഴവിന് അവതാരകനെ രസകരമായി ട്രോൾ ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് സണ്ണി ലിയോൺ.
തന്‍റെ ഔദ്യോഗിക പേജിൽ എത്ര വോട്ട് ലീഡ് എന്നാണ് അവർ കുറിച്ചിരിക്കുന്നത്. ആരാധകർ ഒന്നടങ്കം അർണബിനെതിരായ ഈ ട്രോൾ ഏറ്റെടുത്ത് കഴിഞ്ഞു.
താങ്കൾക്കൊപ്പമാണ് 135 കോടി ജനങ്ങളുടെ ഹൃദയവുമെന്നാണ് ഒരാൾ കുറിച്ചത്. അവതാരകൻ താങ്കളെ സ്നേഹിക്കുന്നുവെന്ന് മറ്റൊരാളും ഇതിന് താഴെ കുറിച്ചു.
റിപ്പബ്ലിക് ഓഫ് ഇന്ത്യ നിങ്ങൾ ജയിച്ചുവെന്നും സണ്ണി ലിയോണിനെതിരെ പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശ് പോലും കിട്ടിയില്ലെന്നും കമന്‍റുകളുണ്ട്.