'സണ്ണി വെയ്ൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അപ്പൻ'. ചിത്രം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ഒക്ടോബർ 28 മുതൽ സോണി ലിവിൽ ചിത്രം സ്ട്രീം ചെയ്യും. ചിത്രത്തിന്റെ പോസ്റ്ററും ട്രെയിലറും എല്ലാം തന്നെ പ്രേക്ഷകരിൽ ഏറെ പ്രതീക്ഷ ഉണർത്തിയവയാണ്. ഇതുവരെ കാണാത്ത  രൂപത്തിലും ഭാവത്തിലും ആണ് ചിത്രത്തിൽ സണ്ണി വെയ്ൻ പ്രത്യക്ഷപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അലൻസിയർ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. കുടുംബപശ്ചാത്തലത്തിലുള്ള ഒരു ഡാർക്ക് കോമഡി കഥയാണ് "അപ്പൻ" എന്നാണ് സൂചന. മജു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ മാസങ്ങൾക്ക് മുൻപ് നടന്നിരുന്നു. മികച്ച പ്രതികരണമാണ് ഇതിൽ നിന്ന് ചിത്രത്തിന് ലഭിച്ചത്. 


സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു. കുപ്പിച്ചില്ലിന്‍റെ മൂർച്ചയുള്ള ഒരു സിനിമ എന്നാണ് രഘുനാഥ് പലേരി സിനിമയെ കുറിച്ച് അഭിപ്രായപ്പെട്ടത്. 


രഘുനാഥ് പലേരി ചിത്രത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്...


''കുപ്പിച്ചില്ലിന്റെ മൂർച്ചയുള്ള ഒരു സിനിമ കണ്ടു. പേര് അപ്പൻ.  സംവിധാനം മജു . ആർ ജയകുമാറും മജുവും ചേർന്നുള്ളൊരു എഴുത്ത്. ഏത് പ്രതലത്തിലാവും റിലീസ് എന്നറിയില്ല. ഏതിലായാലും വല്ലാത്തൊരു മൂർച്ചയുള്ള അനുഭവമാകും. മനസ്സടി മുറിഞ്ഞു ചിതറുന്ന മകനായ് സണ്ണി വെയ്നും, എത്ര തീറ്റ കിട്ടിയിട്ടും വെറി മാറാത്ത വ്യാഘ്രരൂപമായൊരു അപ്പനായി അലൻസിയറും. ആദ്യമായാണ് സിനിമയിൽ ഇങ്ങിനെ ഒരപ്പനേയും മകനേയും കാണുന്നത്. പതിയെ ഊർന്നൂന്ന് മുറിക്കുന്നൊരു ഈർച്ചവാൾ സിനിമ. ഒരിടത്തും അശേഷം ഡാർക്കല്ലാത്തൊരു സിനിമ. വരുമ്പോൾ കാണുക. വ്യത്യസ്ഥമായ സിനിമകൾ ഇറങ്ങട്ടെ. അടുത്ത സിനിമയും എടുത്ത് മജുവും വേഗം വരട്ടെ.''


Also Read: Padavettu Movie: 'കുയ്യാളി'യായി ഷമ്മി തിലകൻ; 'പടവെട്ടി'ലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്


 


അരക്ക് കീഴോട്ട് തളർന്ന് കട്ടിലിൽ ജീവിതം നയിക്കുന്ന ഒരു അപ്പന്റെയും സ്വത്തിന് വേണ്ടി അദ്ദേഹത്തിന്റെ മരണം കാത്ത് നിൽക്കുന്ന ഭാര്യയുടേം മക്കളുടെയും മരുമക്കളുടെയും കുടുംബ ജീവിതത്തിലെ കാഴ്ചകളാണ് സിനിമയുടെ ഇതിവൃത്തം. അപ്പന്റെ വേഷമാണ് ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രം തന്നെ ചെയ്യുന്ന അലൻസിയറുടേത്. സണ്ണി വെയ്‌നും ഗ്രെയ്സ് ആന്റണിയും മക്കളുടെ വേഷമാണ് കൊകാര്യം ചെയ്യുന്നത്. അനന്യയും വിജിലേഷും മരുമക്കളുടെ വേഷവും പോളി വത്സൻ അലൻസിയറുടെ ഭാര്യയുടെ വേഷവും ചെയ്യുന്നു. പുതുമുഖ താരമായ രാധിക രാധാകൃഷ്ണനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എല്ലാ പ്രധാന കഥാപാത്രങ്ങളും ചിത്രത്തിൽ നെഗറ്റീവ് സ്വഭാവമാണ് പുലർത്തുന്നത് എന്ന പ്രത്യേകതയും സിനിമക്കുണ്ട്.


തൊടുപുഴയിലാണ് സിനിമ ചിത്രീകരിച്ചത്. ജോസ്‌കുട്ടി മഠത്തിൽ രഞ്ജിത് മണമ്പ്രക്കാട്ട് എന്നിവർ ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെയും സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.


ഛായാഗ്രഹണം - പപ്പു, വിനോദ് ഇല്ലമ്പള്ളി എഡിറ്റര്‍ - കിരണ്‍ ദാസ്, സംഗീതം - ഡോണ്‍ വിന്‍സെന്റ്, ഗാനരചന - അന്‍വര്‍ അലി, സിങ്ക് സൗണ്ട് - ലെനിന്‍ വലപ്പാട്, സൗണ്ട് ഡിസൈന്‍ - വിക്കി, കിഷാന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ദീപു ജി പണിക്കര്‍, മേക്കപ്പ് - റോണെക്‌സ് സേവ്യര്‍, ആര്‍ട്ട് - കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യൂം - സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ - സുരേഷ്, സ്റ്റില്‍സ് - റിച്ചാര്‍ഡ്,ഷുഹൈബ്, ഡിസൈന്‍സ് - ഓള്‍ഡ് മങ്ക്‌സ്,ഷിബിൻ സി ബാബു, പി ആര്‍ ഒ - മഞ്ജു ഗോപിനാഥ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.