കൊച്ചി : തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയെടുത്ത സൂപ്പർ ശരണ്യ സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ സീ എന്റർടേയ്ൻമെന്റ്സ് ലിമിറ്റഡ് സ്വന്തമാക്കി. ഒടിടി പ്ലാറ്റ്ഫോമായ സീ5ലും സീ കേരളം ടെലിവിഷൻ ചാനലിലുമായിട്ട് ചിത്രം പ്രദർശിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് ആദ്യ വാരത്തോടെ ടിവിയിലും ഒടിടിയിലും ചിത്രമെത്തിക്കാനാണ് അണിയറ പ്രവർത്തകർ തയ്യാറെടുക്കുന്നത്. സൂപ്പർ ശരണ്യയ്ക്ക് പുറമെ അസിഫ് അലി ചിത്രം കുഞ്ഞെൽദോയുടെ ഒടിടി അവകാശം സീ സ്വന്തമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.


ALSO READ : Malayalam Ott: ഈ ആഴ്ച ഒടിടിയില്‍ എത്തും, കാത്തിരുന്ന ആ ചിത്രങ്ങള്‍


അനശ്വര രാജൻ ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, മമിത ബൈജു, നെസ്ലിൻ, വിനീത് വിശ്വമെന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അന്റണി വർഗീസ് പെപ്പെ അതിഥി താരമായി സിനിമയിലെത്തുന്നുണ്ട്.


സ്റ്റക്ക് കൗസിന്റെ ബാനറിൽ ഗിരീഷ് എംഡിയും ഷെബിൻ ബെക്കറും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഗിരീഷ് എംഡി തന്നെ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് ഒരുക്കിയ ചിത്രമാണ് സൂപ്പർ ശരണ്യ.


ALSO READ : Jan.E. Man OTT Release : തിയറ്ററുകളിൽ ചിരി പടർത്തിയ ജാൻ.എ.മൻ ഇനി ഒടിടിയിൽ; റിലീസ് തിയതി പ്രഖ്യാപിച്ചു


2022 ജനുവരി 7ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. എന്നാൽ കോവിഡ് മൂന്നാം തരംഗം ചിത്രം കൂടുതൽ പേരിലേക്കെത്തുന്നതിന് ബാധിച്ചിരുന്നു. 


സുജിത്ത് പുരുഷനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ. ആകാശ് വർഗീസാണ് എഡിറ്റിങ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.