ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്തുവിട്ടു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ജയിലർ' എന്നാണ് പേരിട്ടിരിക്കുന്നത്. രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലർ. രക്തം പുരണ്ട ഒരു കത്തിയുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ഇതുവരെ തലൈവർ 169 എന്ന പേരിലാണ് ഈ ചിത്രം അറിയപ്പെട്ടിരുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീതം സംവിധായകൻ. 



COMMERCIAL BREAK
SCROLL TO CONTINUE READING

 


വിജയ് നായകനായ ബീസ്റ്റ് ആണ് നെൽസൺ ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. ശിവകാർത്തികേയനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ഡോക്ടർ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ബീസ്റ്റ് ഇറങ്ങുന്നത്. അതിനാൽ ബീസ്റ്റ് സിനിമയ്ക്കായും ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ തീർത്തും നിരാശ മാത്രമാണ് ആരാധകർക്ക് നൽകാൻ കഴിഞ്ഞത്. ബീസ്റ്റ് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ തലൈവർ ചിത്രത്തിന്റെ സംവിധായകനെ മാറ്റുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും അത് സത്യമല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. 


Also Read: Aishwarya Bhaskaran: നരസിംഹത്തിലെ നായിക ഇപ്പോൾ കഴിയുന്നത് സോപ്പ് വിറ്റ്, ഐശ്വര്യ പറയുന്നത്


മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനായ ചിത്രമായിരുന്നു ബീസ്റ്റ്. പ്രഖ്യാപനം മുതൽ വൻ പ്രീ റിലീസ് ഹൈപ്പ് നൽകി കൊണ്ടാണ് ബീസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമോഷൻ നടന്നത്. എന്നാൽ പുറത്തിറങ്ങിയ ദിനം മുതൽ ചിത്രത്തിന് കൂടുതൽ നെ​ഗറ്റീവ് റിവ്യൂസ് മാത്രമാണ് ലഭിച്ചിരുന്നത്. അത് കൊണ്ട് തന്നെ വലിയ കളക്ഷനും നേടാൻ സാധിച്ചില്ല ചിത്രത്തിന്. ഇതോടെയാണ് തലൈവർ ചിത്രത്തിൽ നിന്ന് നെൽസണെ മാറ്റുന്നുവെന്ന വാർത്തകൾ പുറത്ത് വന്നത്. 


ജയിലർ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ആണ് നായികയായി എത്തുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരം പ്രകാരം ചിത്രത്തിൽ ഐശ്വര്യ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്. രജിനികാന്ത് ചിത്രത്തിൽ ഐശ്വര്യ ഉണ്ടായേക്കില്ല എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിൽ രജിനികാന്തിന്റെ ചെറുപ്പ കാലത്തെ വേഷം ചെയ്യുന്നത് ശിവകാർത്തികേയൻ ആണെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കും എന്നാണ് പ്രതീക്ഷ. ശിവ സംവിധാനം ചെയ്ത അണ്ണത്തെ എന്ന ചിത്രമാണ് രജിനികാന്ത് ഒടുവിലായി അഭിനയിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ