നരസിംഹ, പ്രജ, ബട്ടർ ഫ്ലൈസ് തുടങ്ങി ഒരു വലിയ നിര മോഹൻലാൽ കോമ്പോ ചിത്രങ്ങളിൽ തകർത്ത് അഭിനയിച്ച ആ താരത്തിൻറെ ഇപ്പോഴത്തെ അവസ്ഥ കേട്ടാൽ പലർക്കും അതിശയം തോന്നും. നടി ഐശ്വര്യ ഭാസ്കറിൻറെ ഇപ്പോഴത്തെ വരുമാനം സോപ്പ് വിറ്റാണ്. താരം തന്നെയാണ് ഒരു തമിഴ് യൂ ടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇത് വ്യക്തമാക്കിയത്.
കുറച്ച് കാലങ്ങളായി താൻ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. ഷൂട്ടിങ്ങ് ഇല്ലാത്തതിനാൽ വീടുകൾ തോറും സോപ്പ് വിൽക്കുകയാണ് ജോലി. അതിൽ താൻ സന്തോഷ വതിയാണെന്നും ഐശ്വര്യ അഭിമുഖത്തിൽ പറയുന്നു.
കടമില്ല, വീട്ടിലും ആരുമില്ല. മകളെ വിവാഹം ചെയ്ത് അയച്ചു. ഇനി തനിക്ക് ആരെങ്കിലും ജോലി തന്നാൽ അതിന് പോകാനും താൻ തയ്യാറാണെന്നും ഐശ്വര്യ പറയുന്നു. തനിക്ക് സിനിമകൾ ചെയ്യാൻ താൽപ്പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ കൂട്ടിച്ചേർത്തു.
മലയാളത്തിലാണ് ഐശ്വര്യ തൻറെ സിനിമാ ജീവിതം ആരംഭിച്ചത്. ഒളിയമ്പുകളിൽ മമ്മൂട്ടിയുടെ ഒപ്പമായിരുന്നു ആദ്യത്തെ വേഷം. മമഗുരു, റസുക്കുട്ടി,മീര, ബട്ടർ ഫളൈസ്, ഗാർഡിഷ് എന്നീ ചിത്രങ്ങളും ഐശ്വര്യ അഭിനയിച്ചു.
Also Read: Janaki Sudheer : ബിഗ് ബോസ് താരം ജാനകി സുധീർ നായികയായി എത്തുന്നു; ഇൻസ്റ്റയുടെ ഫസ്റ്റ് ലുക്കെത്തി
1994-ൽ തൻവീർ അഹമ്മദിനെ വിവാഹം ചെയ്തെങ്കിലും 1996-ൽ ഇവർ പിരിഞ്ഞു. സിനിമയിൽ നിന്നും മാറിയ ശേഷം നിരവധി സീരിയലുകളിൽ തമിഴിലും, മലയാളത്തിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...