Roy Movie Malayalam: അരികിൻ അരികിൽ ആരോ അറിയാതെ..സുരാജ് വെഞ്ഞാറമ്മൂടിൻറെ റോയിയിലെ ആദ്യ ഗാനം
ചിത്രത്തിൽ ഒരു മുൻ ലൈബ്രേറിയനായാണ് സുരാജ് എത്തുന്നത്
സൂരജ് വെഞ്ഞാറമ്മൂട് നായകനാകുന്ന റോയിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സുനിൽ ഇബ്രാഹിം, രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സിജ റോസാണ് സുരാജിൻറെ നായികയായി എത്തുന്നത്. മിസ്റ്ററി ത്രില്ലർ ചിത്രമാണ് റോയി എന്നാണ് സൂചന.
ചിത്രത്തിൽ ഒരു മുൻ ലൈബ്രേറിയനായാണ് സുരാജ് എത്തുന്നത്. പുറം ലോകവുമായി അധികം ബന്ധമില്ലാതെ ഒതുങ്ങി കഴിഞ്ഞിരുന്ന റോയിയുടെയും, ടീനയുടെയും ജീവിതിത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയുടെ പ്രേമേയം.
സുരാജിന് പുറമെ വി.കെ ശ്രീരാമൻ,ഷൈൻ ടോം ചാക്കോ,ഡോ.റോണി ഡേവിഡ്,ജിൻസ് ഭാസ്കർ, വിജീഷ്,റിയാ സൈറ,അഞ്ചു ജോസഫ്,ബോബൻ സാമുവൽ,ആനന്ദ് മൻമഥൻ,ജെന്നി പള്ളത്ത് എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്.
ALSO READ ; Allu Arjun's Pushpa : അല്ലു അർജുന്റെ പുഷ്പയുടെ ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും
സജീഷ് മഞ്ചേരി,സനൂബ് കെ.യൂസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം വിശ്വദീപ്തി,നെട്ടൂരാൻ ഫിലിംസ് എന്നിവരുടെ ബാനറിലാണ് പ്രദർശനത്തിനെത്തുന്നത്. പി.എം മുന്നയുടെ ഗാനങ്ങൾക്ക് ഗോപി സുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA