Kochi : സുരേഷ് ഗോപിയുടെ 253മത്തെ ചിത്രത്തിൽ അഭിനയിക്കാൻ ക്യാപ്റ്റൻ രാജുവുമായി  രൂപസാദൃശ്യമുള്ളവരെ അന്വേഷിക്കുന്നു. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് ഒരു മാസ് എന്റെർറ്റൈനെർ ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചിത്രം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. എന്നാൽ ചിത്രത്തിൻറെ പേരോ, മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളോ ഇനിയും പുറത്ത് വിട്ടിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING


അവസരത്തിനായി അപേക്ഷ നൽകാനുള്ള അവസാന തീയതി ഏപ്രിൽ 20 ആണ്. താല്പര്യമുള്ളവർ 9074112427 എന്ന നമ്പറിൽ ബന്ധപ്പെടാനാണ് അറിയിച്ചിരിക്കുന്നത്.  ചിത്രം പഴയ ഹിറ്റ് ചിത്രം പത്രത്തിന്റെ രണ്ടാം ഭാഗമാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.


 അതെ സമയം പ്രേക്ഷകർ സുരേഷ് ഗോപിയുടെ ചിത്രം പാപ്പാനായുള്ള കാത്തിരിപ്പിലാണ്.  സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയും (Joshiy) സുരേഷ് ഗോപിയും (Suresh Gopi) വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പാപ്പൻ . വളരെ പ്രതീക്ഷയോടെയാണ് ഏവരും ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.


സണ്ണി വെയ്ൻ, നീത പിള്ള, നൈല ഉഷ, നീത് പിള്ള, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, വിജയരാഘവൻ, ഷമ്മി തിലകൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷൻ പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ്.        


നീണ്ട നാളുകൾക്ക് ശേഷമാണ് പൊലീസ് കഥയുമായി ജോഷി എത്തുന്നത് അതുപോലെ തന്നെ സുരേഷ് ഗോപിയുടെ പൊലീസ് വേഷവും ചിത്രത്തിന്റെ പ്രത്യേകത തന്നെയാണ്. മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ​ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.



 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.