ഓണം 2020 സ്പെഷ്യല്‍ ഫോട്ടോഷൂട്ടുമായി മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപിയുടെ പെണ്‍മക്കള്‍. വേദികയുടെ ഓണം കളക്ഷന് വേണ്ടിയാണ് സുരേഷ് ഗോപിയുടെ മക്കളായ ഭാഗ്യ സുരേഷും ഭാവ്നി സുരേഷും മോഡലുകളായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'കടുവാക്കുന്നേല്‍ കുറുവച്ചന്' കോപ്പിറൈറ്റ്; സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് വിലക്ക്


വിവിധ ഡിസൈനുകളിലുള്ള സാരി അണിഞ്ഞാണ് ഇരുവരും ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരിക്കുന്നത്. വേദികയുടെ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറി. ഭാര്യ രാധിക, നടനും മകനുമായ ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവര്‍ അടങ്ങുന്നതാണ് സുരേഷ് ഗോപി(Suresh Gopi)യുടെ കുടുംബം. 


 

Posted by Vedhika on Monday, 17 August 2020


 



 


കടുവാക്കുന്നേല്‍ കുറുവച്ചന്‍റെ വാച്ചും ഇടിവളയും വേണോ? നേരെ വിട്ടോ ഫ്ലിപ്പ്കാര്‍ട്ടിലേക്ക്!!


നിതിന്‍ രഞ്ജി പണിക്കര്‍ ഒരുക്കുന്ന കാവല്‍ എന്ന ചിത്രമാണ് സുരേഷ ഗോപിയുടെ പുതിയ മലയാള ചലച്ചിത്രം. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ബിഗ്‌ ബജറ്റ്  ചിത്രവും അണിയറയില്‍ പുരോഗമിക്കുകയാണ്.