കടുവാക്കുന്നേല്‍ കുറുവച്ചന്‍റെ വാച്ചും ഇടിവളയും വേണോ? നേരെ വിട്ടോ ഫ്ലിപ്പ്കാര്‍ട്ടിലേക്ക്!!

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. 

Last Updated : Jun 29, 2020, 08:43 PM IST
  • പോസ്റ്റര്‍ വൈറലായത്തോടെ നിരവധി പേരാണ് ഈ വാച്ചും ഇടിവളയും നെറ്റില്‍ തിരഞ്ഞത്. ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടില്‍ ഇവ ലഭ്യമാണ്. ഏകദേശം 1.499 രൂപയ്ക്കും 2,499 രൂപയ്ക്കും വാച്ച് ലഭ്യമാണ്.
കടുവാക്കുന്നേല്‍ കുറുവച്ചന്‍റെ വാച്ചും ഇടിവളയും വേണോ? നേരെ വിട്ടോ ഫ്ലിപ്പ്കാര്‍ട്ടിലേക്ക്!!

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. 

താരത്തിന്‍റെ 61-ാമത് പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കില്ലര്‍ ലുക്കിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അവസാനമായി അവന്‍ സംസാരിച്ചത് വിവാഹത്തെ കുറിച്ച് -സുഷാന്തിന്‍റെ അച്ഛന്‍ പറയുന്നു

ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥയൊരുക്കുന്ന ചിത്ര൦ സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യുസ് തോമസാണ്. 

തന്‍റെ വാച്ചില്‍ നിന്നും സിഗരറ്റ് കത്തിച്ചു വലിക്കുന്ന സുരേഷ് ഗോപിയാണ് മോഷന്‍ പോസ്റ്ററിലുള്ളത്. കൂടാതെ, കുരിശ് ചിഹ്നമുല്ല ഒരു ഇടിവള കടുവാക്കുന്നേല്‍ കുറുവച്ചന്റെ ലുക്കിന് പൂര്‍ണത നല്‍കുന്നു. 

അമ്മയെ പോലെയായിരുന്നു അങ്കിത, അവള്‍ സുഷാന്തിനൊപ്പം ഉണ്ടായിരുന്നെങ്കില്‍....

പോസ്റ്റര്‍ വൈറലായത്തോടെ നിരവധി പേരാണ് ഈ വാച്ചും ഇടിവളയും നെറ്റില്‍ തിരഞ്ഞത്. ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടില്‍ ഇവ ലഭ്യമാണ്. ഏകദേശം 1.499 രൂപയ്ക്കും 2,499 രൂപയ്ക്കും വാച്ച് ലഭ്യമാണ്. 

അഭിനയത്തിന് പുറമേ നല്ലൊരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ ചുവടുവച്ചതിന്‍റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് പാത്രമായ സുരേഷ് ഗോപി തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും വായടപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

ലോക്ക്ഡൌണ്‍: വരുമാനമില്ല, ഉണക്കമീന്‍ വിറ്റ്‌ നടന്‍!!

അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ്‌ താരം മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. ശോഭനയുടെ നായകനായി 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്‍റെ തിരിച്ചുവരവ്.

Trending News