കൊച്ചി : തന്റെ പുതിയ ചിത്രങ്ങളുടെ അഡ്വാൻസ് തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയായ മാ-യ്ക്ക് നൽകുമെന്ന് വാക്ക് പാലിച്ച സുരേഷ് ഗോപിയെ പ്രശംസിച്ച് നടൻ ടിനി ടോം. പലരും വെറും വാക്ക് പറഞ്ഞ് പിന്നീട് തൃശൂർ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാറില്ല പക്ഷെ സുരേഷ് ഗോപി പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്തുയെന്നാണ് ടിനി ടോം തന്റെ ഫേസ്ബുക്ക് പങ്കുവെച്ച കുറിപ്പിലൂടെ രാഷ്ട്രീയ നേതാവും കൂടിയായ നടൻ പ്രശംസ അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"വാക്കും പ്രവൃത്തിയും തമ്മിൽ തൃശൂർ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത 'പ്രസംഗ' സ്വഭാവമുള്ള പലർക്കുമിടയിൽ, പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടൻ ഒരു അത്ഭുതമാണ്" ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു. 


സംവിധായകൻ ജി.മാർത്താണ്ഡനൊപ്പം സുരേഷ് ഗോപിയിൽ നിന്ന് 2 ലക്ഷം രൂപയുടെ ചെക്ക് വാങ്ങിക്കുന്ന ചിത്രത്തിനൊപ്പമാണ് ടിനി ഈ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സുരേഷ് ഗോപി ചങ്കല്ല ചങ്കിടിപ്പാണെന്ന് കുറിച്ചുകൊണ്ടാണ് ടിനി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 


ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റ്


വാക്കും പ്രവൃത്തിയും തമ്മിൽ തൃശൂർ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത 'പ്രസംഗ' സ്വഭാവമുള്ള പലർക്കുമിടയിൽ, പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടൻ ഒരു അത്ഭുതമാണ്...'മാ' സംഘടനയിലെ ഒരംഗമെന്ന നിലയിൽ അങ്ങയെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു..ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടൻ...വലിയ നന്ദി..


ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ അഡ്വാൻസ് തുകയിൽ നിന്നാണ് സുരേഷ് ഗോപി രണ്ട് ലക്ഷം രൂപ മാ സംഘടനയ്ക്ക് നൽകിയത്. 2021ൽ ഓണത്തിനോട് അനുബന്ധിച്ച് ഒരു ടിവി പരിപാടിക്കിടെയാണ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബുദ്ധിമുട്ടുന്ന മിമിക്ര കലാകാരന്മാർക്കായി സുരേഷ് ഗോപി സഹായ വാഗ്ദാനം പ്രഖ്യാപിക്കുന്നത്. താൻ പുതുതായി കരാറിൽ ഏർപ്പെടുന്ന ചിത്രങ്ങളുടെ അഡ്വാൻസ് തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ ധനസഹയായം നൽകുമെന്നായിരുന്നു സുരേഷ് ഗോപി അറിയിച്ചിരുന്നത്. ആ വാക്കാണ് നടൻ ഇന്ന് പാലിച്ചിരിക്കുന്നത്. 



സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് ഒരുക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.