ജയരാജിൻറെ പുതിയ ചിത്രം ഒരു പെരുങ്കളിയാട്ടത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോ, അനശ്വര രാജൻ, ബി എസ് അവിനാശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സരിഗമയാണ് ചിത്രത്തിന്റെ നിർമാണം .അതേസമയം പഴയ ജയരാജ് സുരേഷ് ഗോപി ചിത്രം കളിയാട്ടവുമായി ഇതിന് ബന്ധമില്ലെന്ന് ജയരാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1997-ൽ കളിയാട്ടമെന്ന ചിത്രം ഞാനും സുരേഷ് ഗോപിയും ചേർന്നൊരുക്കിയതാണ് ഇപ്പോൾ തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ ഞാനും സുരേഷ് ഗോപിയും വീണ്ടും ഒരുമിക്കുകയാണ്. ഒരു പെരുങ്കളിയാട്ടം, ഇതൊരു വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും ജയരാജ് ഫേസ്ബുക്കിൽ പങ്ക് വെച്ച വീഡിയോയിൽ പറയുന്നു.


ALSO READ : Actress Suhasini: പിഎസ് 2 ട്രെയിലർ, ഓഡിയോ ലോഞ്ചിന് തയാറെടുത്ത് സുഹാസിനി - ചിത്രങ്ങൾ


ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. അതേസമയം പുതിയ ചിത്രവും തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ ആയിരിക്കും. ചിത്രത്തിൻറെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.