സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയും (Joshiy) സുരേഷ് ഗോപിയും (Suresh Gopi) വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പാപ്പൻ (Paappan). ചിത്രം പ്രഖ്യാപിച്ച നാൾ മുതലുള്ള വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. 


COMMERCIAL BREAK
SCROLL TO CONTINUE READING


 


മോഷൻ പോസ്റ്റർ ഇറങ്ങിയപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ആരാധകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. സുരേഷ് ​ഗോപി മരണ മാസ് ചിത്രമായിരിക്കും ഇതെന്നാണ് പ്രേക്ഷകരുടെ കമന്റ്. വളരെ പ്രതീക്ഷയോടെയാണ് ഏവരും ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. മോഷൻ പോസ്റ്ററിന് ഉപയോ​ഗിച്ചിരിക്കുന്ന BGM ഇതിനോടകം തന്നെ തരം​ഗമായി കഴിഞ്ഞു. 


Also Read: Paappan: മാർച്ച് 5 ന് 'പാപ്പൻ' ഷൂട്ടിംഗ് ആരംഭിക്കും; പ്രഖ്യാപനവുമായി Suresh Gopi 


സി​ഗരറ്റ് കത്തിച്ച് മാസ് ലുക്കിലാണ് സുരേഷ് ​ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുട്ടിന്റെ മറനീക്കി വെളിച്ചത്തിലേക്ക് എത്തുന്ന 'പാപ്പനെ' വീഡിയോയിൽ കാണാനാകും. 


സുരേഷ് ഗോപിയുടെ (Suresh Gopi) 252ാമത്തെ ചിത്രമാണ്. സണ്ണി വെയ്ൻ, നീത പിള്ള, നൈല ഉഷ, നീത് പിള്ള, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ. വിജയരാഘവൻ, ഷമ്മി തിലകൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷൻ പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ്.  


Also Read: ഒരു സല്യൂട്ട് ഒക്കെ ആകാം.....!! വൈറലായി സുരേഷ് ഗോപി എംപി യുടെ മാസ് ഡയലോഗ് 


നീണ്ട നാളുകൾക്ക് ശേഷമാണ് പൊലീസ് കഥയുമായി ജോഷി എത്തുന്നത് അതുപോലെ തന്നെ സുരേഷ് ഗോപിയുടെ പൊലീസ് വേഷവും ചിത്രത്തിന്റെ പ്രത്യേകത തന്നെയാണ്. മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ​ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.