Kochi : സുരേഷ് ഗോപി (Suresh Gopi) ഏറെ നാളുകൾക്ക് ശേഷം മാസ് കഥാപാത്രമായി എത്തുന്ന കാവൽ (Kaaval) എന്ന് സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബർ 25ന് തിയറ്ററിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുരേഷ് ​ഗോപി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവർക്കും ദീപവലി ആശംസകൾ നേർന്നാണ് സുരേഷ് ഗോപി തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരക്കഥകൃത്ത് രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാവൽ. മമ്മൂട്ടിയെ നായകനായ കസബയാണ് നിതിന്റെ ആദ്യ ചിത്രം. സുരേഷ് ​ഗോപിയുടെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാ​​ഗം ലേലം 2 വും നിതിൻ രഞ്‌ജി പണിക്കർ തന്നെയാണ്  സംവിധാനം ചെയ്യുന്നത്. മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കാവാൽ. 



ALSO READ : Kaval First Look : പഴയ ട്രങ്ക് പെട്ടി കൈയ്യിൽ ഏന്തി മുണ്ടുടത്ത് കട്ട കലിപ്പിൽ സുരേഷ് ​ഗോപി, ആരാധക‍ർക്ക് വിഷു സമ്മാനവുമായി കാവലിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ


ചിത്രത്തിൽ സുരേഷ് ​ഗോപിക്കൊപ്പം രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ. സായാ ഡേവിഡ്, സാദിഖ് തുടങ്ങിയവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിതിൻ രഞ്ജി പണിക്കർ തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.


ALSO READ : സുരേഷ് ​ഗോപിയുടെ കാവലിന് 7 കോടി വാ​ഗ്ദാനം ചെയ്ത് OTT; വിട്ടുകൊടുത്തില്ലെന്ന് നി‍ർമാതാവ്



നിഖിൽ എസ് പ്രവീണാണ് ക്യാമറ. ​ഗുഡ് വിൽ എന്റർടെയിൻനമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 


ALSO READ : Meow Teaser : 'ദസ്തക്കീർ ആന്റ് സുലു ഫ്രം റാസൽഖൈമ', ലാൽജോസ് ചിത്രം മ്യാവുവിന്റെ ടീസർ പുറത്തിറങ്ങി


നേരത്തെ കാവലിൻ്റെ ഒടിടി റിലീസിനായി പ്ലാറ്റ്ഫോമുകൾ ഏഴ് കോടി വരെ വാ​ഗ്ദാനം ചെയ്തുയെന്ന് സിനിമയുടെ നി‍ർമാതാവ് ജോബി ജോർജ് പറഞ്ഞിരുന്നു. എന്നാൽ തനമ്റെ സിനിമകൾ തിയറ്ററുകളിൽ തന്നെ പുറത്തിറക്കുന്നതാണ് ജോബി ജോർജ് അന്ന് വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.