രാധികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സുരേഷ് ഗോപി
തന്റെ ഭാര്യ രാധികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.
മലയാളത്തിന്റെ ആക്ഷൻ കിംഗ് എന്നറിയപ്പെടുന്ന സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്. എല്ലാവർക്കും അറിയാവുന്നതുപോലെ ഒരു മികച്ച ഒരു നടൻ മാത്രമല്ല സുരേഷ് ഗോപി നല്ലൊരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്.
ഇപ്പോഴിതാ തന്റെ ഭാര്യ രാധികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം (Suresh Gopi) സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ ശ്രദ്ധനേടുകയാണ്. 'ഇപ്പോഴും എന്റെ ഹൃദയത്തെ സ്പന്ദനവും എന്റെ ജീവിതത്തിലെ മികച്ച സമ്മാനവും. ജന്മദിനാശംസകൾ രാധിക, മൈ ലൗ' എന്നായിരുന്നു അദേഹം കുറിച്ചത്.
Also Read: തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടെങ്കിലും താൻ തൃശൂർക്കാർക്കൊപ്പം: Suresh Gopi
അദ്ദേഹത്തിന്റെ പോസ്റ്റിന് ആരാധകരുടെ നിരവധി ആശംസകളാണ് എത്തുന്നത്. 1990 ഫ്രെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപി-രാധികയുടെ വിവാഹം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...