അങ്ങിനെ ഞാൻ പറയണമെങ്കിൽ അതിനുള്ള നട്ടെല്ലുറപ്പ് എനിക്കുണ്ട്- തീപ്പൊരി പ്രസംഗവുമായി സുരേഷ് ഗോപി തൃശ്ശൂരിൽ

ജയിപ്പിച്ചാല്‍ എംഎല്‍എ ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടി എടുത്ത് ഒരു മോഡല്‍ ചെയ്തു കാണിക്കും. ഇത്രനാളും ഭരിച്ചവന്‍മാരെ നാണം കെടുത്തും. അദ്ദേഹം പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 3, 2021, 10:55 PM IST
  • നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കില്‍, എങ്കിലും ഞാന്‍ എംപിയാണ് .
  • മാസ് ഡയലോഗുകളായിരുന്നു പ്രസംഗത്തിൽ മുഴുവനും.
  • ജയിപ്പിച്ചാല്‍ എംഎല്‍എ ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടി എടുത്ത് ഒരു മോഡല്‍ ചെയ്തു കാണിക്കും
  • ഈ പണിക്ക് വേണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും ഇറക്കിവിട്ടാല്‍ ഞാനെന്റെ കുടുംബത്തില്‍നിന്ന് കൊണ്ടുവരും ഒരു കോടി
അങ്ങിനെ ഞാൻ  പറയണമെങ്കിൽ അതിനുള്ള നട്ടെല്ലുറപ്പ് എനിക്കുണ്ട്- തീപ്പൊരി പ്രസംഗവുമായി സുരേഷ് ഗോപി തൃശ്ശൂരിൽ

തൃശൂര്‍: അവസാന ലാപ്പിലേക്ക് തിരഞ്ഞെടുപ്പ് (Kerala Assembly Election 2021) അടുക്കവെ പ്രചാരണത്തിനും ചൂട് പിടിച്ചു കൊണ്ടിരിക്കുകയാണ്. തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് വേദികളെ ഇളക്കി മറിച്ച് സുരേഷ് ഗോപിയുടെ പ്രസംഗമാണ് ഇത്തവണ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായത്. ഈ അവസ്ഥ മാറ്റും. ജയിപ്പിച്ചാല്‍ എംഎല്‍എ ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടി എടുത്ത് ഒരു മോഡല്‍ ചെയ്തു കാണിക്കും. ഇത്രനാളും ഭരിച്ചവന്‍മാരെ നാണം കെടുത്തും. അദ്ദേഹം പറയുന്നു.

അങ്ങനെ പറയണമെങ്കില്‍ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണം. എന്നിങ്ങനെ മാസ് ഡയലോഗുകളായിരുന്നു പ്രസംഗത്തിൽ മുഴുവനും.
ശക്തൻ മാർക്കറ്റ് നവീകരിക്കാൻ എം.എൽ.എ (MLA) ഫണ്ടിൽ നിന്നും ഒരു കോടി കൊണ്ടു വരുമെന്നും അദ്ദേഹം പറയുന്നു.

Also Readകഠിന വൃതമെടുത്ത് എത്തുന്ന അയ്യപ്പ ഭക്തരെ നേരിട്ടത് ലാത്തിയുമായി, ഇടതുപക്ഷം ശബരിമലയെ തകർക്കാൻ ശ്രമിച്ചെന്ന് പ്രധാനമന്ത്രി

തോറ്റാല്‍ എംപി ഫണ്ടില്‍ നിന്നും കൊണ്ടു വരുമെന്നും അതുമല്ലെങ്കില്‍ വീട്ടില്‍ നിന്നും ഒരു കോടി കൊണ്ടുവരുമെന്നും സുരേഷ് ഗോപി (Suresh Gopi) കൂട്ടിച്ചേര്‍ത്തു. നിങ്ങൾ എന്നെ തോൽപ്പിക്കുകകയാണെങ്കിലും ഞാൻ എം.പിയാണ്.

ALSO READ: Kerala Assembly Election 2021: പ്രിയങ്കാ ഗാന്ധി കോവിഡ് നിരീക്ഷണത്തിൽ, നേമത്തെ അടക്കം എല്ലാ തിരഞ്ഞെടുപ്പ് പരിപാടികളും റദ്ദാക്കി

നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കില്‍, എങ്കിലും ഞാന്‍ എംപിയാണ് . കോവിഡ് കാലം കഴിഞ്ഞ് അഞ്ച് കോടി അനുവദിക്കുമ്പോൾ അക്കൗണ്ട് തുറക്കുമ്ബോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. ഇവിടെ രണ്ടാം തവണയും തോറ്റതിന്റെ പശ്ചാത്തലത്തില്‍ ഈ പണിക്ക് വേണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും ഇറക്കിവിട്ടാല്‍ ഞാനെന്റെ കുടുംബത്തില്‍നിന്ന് കൊണ്ടുവരും ഒരു കോടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News