കൊച്ചി  : സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മേ ഹൂം മൂസ റിലീസിനൊരുങ്ങുന്നു. ഡബ്ബിങ്ങും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന മേ ഹൂം മൂസയുടെ ഔദ്യോഗിക ഫസ്റ്റ്ലുക്ക് നാളെ ഓഗസ്റ്റ് ഒന്നിന് പുറത്ത് വിടും. വൈകിട്ട് 5.45ന് പോസ്റ്റർ പുറത്ത് വിടുമെന്ന് സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. ഇതൊരു പാൻ ഇന്ത്യ ചിത്രമായിരിക്കുമെന്നാണ് ജിബു ജേക്കബ് ടൈറ്റില്‍ ലോഞ്ച് വേദിയില്‍ പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണ് മേ ഹൂം മൂസ. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ്  എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവർ സംയുക്തമായി ആണ് ചിത്രം നിർമ്മിക്കുന്നത്.


ALSO READ : Paappan Box Office: കേരളത്തിൽ 'പാപ്പൻ' തരം​ഗം; ആദ്യ ദിനം നേടിയത് മൂന്ന് കോടിക്ക് മുകളിൽ



ചിത്രം ഇന്ത്യ ഒട്ടാകെയുള്ള വിവിധ നഗരങ്ങളിലായി ആണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. രാജസ്ഥാന്‍, പഞ്ചാബ്, കാര്‍ഗില്‍, കൊടുങ്ങല്ലൂര്‍, പൊന്നാനി  എന്നിവിടങ്ങളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിച്ച് വരികെയാണ്. യഥാർഥ സംഭവങ്ങൾ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.


ചിത്രത്തിൽ ഇന്ത്യയിലെ സമകാലിക   സ്ഥിതിഗതികളും ചർച്ച ചെയ്യപ്പെടും. ചിത്രം വളരെ ഗൗരവമുള്ള വിഷയമായിരിക്കും ചർച്ച ചെയ്യുന്നത്. എന്നാൽ നർമ്മത്തിന് കുറവുണ്ടാകില്ലെന്നും പറഞ്ഞു. വാഗാ ബോര്ഡറില് ഷൂട്ട് ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും മേ ഹൂം മൂസയ്ക്കുണ്ട്.  1998 മുതൽ 2018 വരെയുള്ള സമയത്താണ് ചിത്രത്തിൻറെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. മൂസ ഒരു മലപ്പുറം സ്വദേശിയാണെന്നും ജിനു ജേക്കബ് വ്യക്തമാക്കി.



ALSO READ : Thallumaala- Video Song | ആടിതിമർക്കാൻ ഇതാ തല്ലുമാലയുടെ വക ഒരു ''ണ്ടാക്കിപ്പാട്ട്'


ചിത്രത്തിൽ നായികയായി എത്തുന്നത് പൂനം ബജ്‌വയാണ്. സുരേഷ് ഗോപിയെയും പൂനത്തെയും കൂടാതെ  സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.  ഇത് ഒരു മാസ് എന്റെർറ്റൈനെർ ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചിത്രം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പ്രഖ്യാപിച്ചത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.