സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പുതിയ സൂര്യ ചിത്രത്തിൽ അഭിനയിക്കാൻ പുതുമുഖങ്ങളെ തേടുന്നു. താടിയും മീശയും നീണ്ട മുടിയുമുള്ള ബോഡി ബിൽഡർമാരെയാണ് സിനിമയിലേക്ക് ക്ഷണിക്കുന്നത്. 25 വയസ് മുതൽ 55 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഏറ്റവും പുതിയ ഫോട്ടോയും, ഇതുവരെ ചെയ്തിട്ടുള്ള ഏതെങ്കിലും വർക്കുകളുടെ ലിങ്കും ചേർത്ത് ഇമെയിൽ  ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. resumesivateam@aol.com എന്ന ഇമെയിൽ അഡ്രസിലേക്കാണ് ഇവ അയക്കേണ്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'സൂര്യ 42. ചിത്രത്തിൽ സൂര്യ ഇരട്ട വേഷത്തിൽ സൂര്യ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. ചിത്രത്തിന്റെ ഗോവയിലെ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞുവെന്നും ചെന്നൈയില്‍ ചിത്രീകരണം നടക്കുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ലൊക്കേഷൻ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കരുത് എന്ന് പറഞ്ഞ് അടുത്തിടെ നിർമാതാക്കൾ രം​ഗത്തെത്തിയിരുന്നു. അത്തരത്തിൽ ചെയ്താൽ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും നിര്‍മാതാക്കളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.  


ALSO READ: Rekha Movie | തിയേറ്ററിൽ പോലും പോസ്റ്റർ ഇല്ല , ഒരു സിനിമക്കും ഈ ഗതി വരരുത് - വിൻസി അലോഷ്യസ്


സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആര്‍ എസ് സുരേഷ് മണ്യൻ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സ്. ഇ വി ദിനേശ് കുമാറാണ് പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍.


മദൻ കര്‍ക്കിയാണ് ദിഷാ പതാനി നായികയാകുന്ന ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതുന്നത്. വിവേകയും മദൻ കര്‍കിയും ചേർന്നാണ് ഗാനരചന നിര്‍വഹിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത് വെട്രി പളനിസാമിയാണ്. നിഷാദ് യൂസഫ് ആണ് ചിത്രസംയോജനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.