Suriya - Karthik Subbaraj: കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ ജോജു സൂര്യയുടെ അച്ഛനോ? ചിത്രത്തിന്റെ ടൈറ്റിലെത്തി
2025ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്ന്. പൂജ ഹെഗ്ഡെ ആണ് നായിക.
സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. റെട്രോ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഒരു ടീസറും പുറത്തുവിട്ടിട്ടുണ്ട്. 2025ലെ അവധിക്കാലത്ത് വിരുന്നൊരുക്കാൻ റെട്രോ എത്തും.
സൂര്യയുടെ ബാനര്‍ 2ഡി എന്‍റര്‍ടെയ്മെന്‍റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രണയം ചിരി പോരാട്ടം എന്നാണ് ചിത്രത്തെ കുറിച്ച് സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. ശ്രേയസ് കൃഷ്‍ണയായിരിക്കും ഛായാഗ്രാഹണം. ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. ചിത്രത്തിൽ ജയറാമും ജോജു ജോർജും വേഷമിടുന്നുണ്ട്.
Also Read: Barroz Movie Review: 'ഡയറക്ടർ' മോഹൻലാൽ തകർത്തോ? തിയേറ്ററിൽ ദൃശ്യ വിസ്മയം തീർത്തോ 'ബറോസ്'?
അതേസമയം റെട്രോയുടെ ഷൂട്ടിംഗിനിടെ സൂര്യക്ക് പരിക്കേറ്റിരുന്നു. സൂര്യയുടെ തലയ്ക്കാണ് പരിക്കേറ്റത്. സിനിമയുടെ ഊട്ടിയിലെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.സൂര്യയുടെ പിറന്നാൾ ദിനത്തില്‍ ചിത്രത്തിന്‍റെ ഒരു ഗ്ലിംസ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.
ശിവ സംവിധാനം ചെയ്ത കങ്കുവ ആണ് സൂര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബിഗ് ബജറ്റിലെത്തിയ കങ്കുവ തിയേറ്ററിൽ പരാജയമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.