Surya-Joju movie: സൂര്യയും ജോജുവും ഒന്നിക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് ബിഗ് ബഡ്ജറ്റ് ചിത്രം
Joju and Surya unite for a big budjet film: നിലവിൽ മണിരത്നം - കമലഹാസൻ ചിത്രമായ `തഗ് ലൈഫി`ൻ്റെ ചിത്രീകരണ തിരക്കുകളിലാണ് ജോജു ജോർജ്.
'ജഗമേ തന്തിരം' എന്ന ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബാരാജും ജോജുവും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിൽ സൂപ്പർ സ്റ്റാർ സൂര്യയാണ് നായകൻ. സൂര്യയെ നായകനാക്കി മാസ്സ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്നു എന്നത് തന്നെയാണ് സവിഷേഷത.
'ജഗമേ തന്തിരം' എന്ന ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബാരാജും ജോജുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത് എന്നതാണ് ചിത്രത്തിന്റെ ഹൈപ്പ് വർധിപ്പിക്കുന്നത്. നിലവിൽ മണിരത്നം - കമലഹാസൻ ചിത്രം 'തഗ് ലൈഫ്' പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ജോജു പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യുക.
ALSO READ: ഡൽഹിയ്ക്ക് വൻ തിരിച്ചടി; റിഷഭ് പന്തിന് വിലക്ക് ഏർപ്പെടുത്തി ബിസിസിഐ, കാരണം ഇതാണ്
മലയാളത്തിൽ നിന്ന് ഒരു നടന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ് മറ്റ് ഭാഷകളിലെ പ്രമുഖ നടന്മാർക്കും സംവിധായകർക്കും ഒപ്പം വമ്പൻ ചിത്രങ്ങളിൽ തുടർച്ചയായി അഭിനയിക്കാൻ അവസരം കിട്ടുക എന്നുള്ളത്. ആ അംഗീകാരമാണ് ജോജുവിനെ തേടി എത്തിയതിയിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.