Sushant Singh death case: റിയ ചക്രബര്‍ത്തി പേര് വെളിപ്പെടുത്തിയ താരങ്ങള്‍ ആരൊക്കെ? ബോളിവുഡില്‍ അങ്കലാപ്പ്..!!
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റിലായതോടെ ബോളിവുഡില്‍ അങ്കലാപ്പ്..!!
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റിലായതോടെ ബോളിവുഡില്‍ അങ്കലാപ്പ്..!!
നാർകോട്ടിക് കൺട്രോൾ ബ്യൂറോ (Narcotics Control Bureau (NCB) നടത്തിയ ചോദ്യം ചെയ്യലില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് റിയ ബോളിവുഡിലെ 25 സെലിബ്രിറ്റികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ അവര്‍ ആരോക്കെയെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
റിയയുടെ വെളിപ്പെടുത്തലോടെ ബോളിവുഡ് താരങ്ങള്‍ക്ക് കുരുക്ക് മുറുകുന്നുവെന്നും കേസ് ഉന്നതങ്ങളിലേക്ക് വ്യാപിക്കുമെന്നും വ്യക്തമാണ്. താന്‍ പിടിയിലായാല്‍ "ലഹരി മാഫിയയുമായി ബന്ധപ്പെട്ട" എല്ലാവരുടെയും പേര് വെളിപ്പെടുത്തുമെന്ന് റിയ ഒരിക്കല്‍ പറഞ്ഞിരുന്നു.
അതേസമയം, നാർകോട്ടിക് കൺട്രോൾ ബ്യൂറോ (Narcotics Control Bureau (NCB) ചോദ്യം ചെയ്യലിനായി താരങ്ങളുടെ പട്ടിക തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. എന്‍സിബി (NCB) ഉടന്‍ ഇവരെ ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ശനിയാഴ്ച മുതല്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (NCB) നടിയെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം റിയ ചക്രബര്‍ത്തി യെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി റിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അതിമാരക ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും സുശാന്തിനും ഷോവിക്കിനുമൊപ്പം ലഹരിമരുന്ന് അടങ്ങിയ സിഗരറ്റ് വലിച്ചിരുന്നതായും റിയ സമ്മതിച്ചിരുന്നു. സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍വെച്ചും പല പാര്‍ട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു.
നേരത്തെ സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്നപ്പോള്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നായിരുന്നു റിയയുടെ പ്രതികരണം. വാട്സ്‌ആപ്പ് ചാറ്റുകളടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവന്നതോടെ എല്ലാ കള്ളത്തരങ്ങളും പൊളിയുകയായിരുന്നു.
ലഹരി മാഫിയയുമായി ബന്ധമുണ്ട് എന്ന കാര്യം റിയ കഴിഞ്ഞ ദിവസം തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍, ലഹരി ഇടപാടുകാരുമായി താന്‍ ബന്ധപ്പെട്ടത് സുശാന്ത് സിംഗിനു വേണ്ടിയായിരുന്നു എന്നാണ് റിയ വെളിപ്പെടുത്തിയത്.
Also read: സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ട റിയ ചക്രബര്‍ത്തി ജയിലേയ്ക്ക്....!!
നാര്‍കോട്ടിക് ഡ്രഗ്‍സ് & സൈക്കോട്രോപിക് സബസ്‍റ്റന്‍സസ് നിയമത്തിലെ സെക്ഷന്‍ 8, 20 (ബി), 27(എ), 29 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിക്കല്‍, കൈവശംവെക്കല്‍, വില്‍പ്പന, ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക, കുറ്റകരമായി ഗൂഢാലോചന. ലഹരിമരുന്ന് കടത്തല്‍ എന്നിവയാണ് കുറ്റങ്ങള്‍. പത്ത് വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
Also read: സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം : റിയ ചക്രബർത്തി അറസ്റ്റിൽ....!!
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.