സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ട റിയ ചക്രബര്‍ത്തി ജയിലേയ്ക്ക്....!!

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ്  രാജ്‍പുതിന്‍റെ മരണത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ട്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്  ഷായ്ക്ക് ട്വീറ്റ് ചെയ്ത   റിയ ചക്രബര്‍ത്തി  ഒടുക്കം അഴിക്കുള്ളിലേയ്ക്ക്...!!

Last Updated : Sep 8, 2020, 10:10 PM IST
  • റിയ ചക്രബര്‍ത്തി ഒടുക്കം അഴിക്കുള്ളിലേയ്ക്ക്...!!
  • കോടതി റിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
സുശാന്ത് സിംഗ്  രാജ്പുതിന്‍റെ മരണത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ട  റിയ ചക്രബര്‍ത്തി ജയിലേയ്ക്ക്....!!

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ്  രാജ്‍പുതിന്‍റെ മരണത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ട്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്  ഷായ്ക്ക് ട്വീറ്റ് ചെയ്ത   റിയ ചക്രബര്‍ത്തി  ഒടുക്കം അഴിക്കുള്ളിലേയ്ക്ക്...!!

സുശാന്ത് സിംഗ് രാജ്പുതിന്‍റെ  മരണവുമായി ബന്ധപ്പെട്ട് ലഹരി മാഫിയയുടെ ഇടപാടുകള്‍ പരിശോധിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോ (Narcotics Control Bureau (NCB) മുഖ്യ ആരോപി റിയ ചക്രബർത്തിയെ ഇന്ന് അറസ്റ്റ്  ചെയ്തിരുന്നു. 

 വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം റിയ ചക്രബര്‍ത്തി യെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി റിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
  
NCBയുടെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേയ്ക് കടന്നതോടെയാണ് ലഹരി വസ്തുക്കളുടെ ഇടപാടുകള്‍ റിയ സമ്മതിക്കുന്നത്.   അതിമാരക ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും സുശാന്തിനും ഷോവിക്കിനുമൊപ്പം ലഹരിമരുന്ന് അടങ്ങിയ സിഗരറ്റ് വലിച്ചിരുന്നതായും റിയ സമ്മതിച്ചു.  സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍വെച്ചും പല പാര്‍ട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു. സുശാന്തിന് പലപ്പോഴായി ലഹരിമരുന്ന് എത്തിച്ചുകൊടുത്തിരുന്നതായും റിയ സമ്മതിച്ചു. 

നേരത്തെ സുശാന്തിന്‍റെ  മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്നപ്പോള്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നായിരുന്നു റിയയുടെ പ്രതികരണം. വാട്സ്‌ആപ്പ് ചാറ്റുകളടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവന്നതോടെ എല്ലാ കള്ളത്തരങ്ങളും പൊളിയുകയായിരുന്നു.

നാലു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ്  റിയ  അറസ്റ്റിലാവുന്നത്.  ലഹരി മാഫിയയുമായി  ബന്ധമുണ്ട് എന്ന കാര്യം റിയ  കഴിഞ്ഞ ദിവസം തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍, ലഹരി ഇടപാടുകാരുമായി താന്‍ ബന്ധപ്പെട്ടത്   സുശാന്ത് സിംഗിനു വേണ്ടിയായിരുന്നു എന്നാണ് റിയ വെളിപ്പെടുത്തിയത്.

നാര്‍കോട്ടിക് ഡ്രഗ്‍സ് & സൈക്കോട്രോപിക് സബസ്‍റ്റന്‍സസ് നിയമത്തിലെ സെക്ഷന്‍ 8, 20 (ബി), 27(എ), 29 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിക്കല്‍, കൈവശംവെക്കല്‍, വില്‍പ്പന, ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക, കുറ്റകരമായി ഗൂഢാലോചന. ലഹരിമരുന്ന് കടത്തല്‍ എന്നിവയാണ് കുറ്റങ്ങള്‍. പത്ത് വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട്  ചോദ്യം ചെയ്യലിന് ഹാജരാകാൻ റിയ ചക്രബർത്തിക്ക് ശനിയാഴ്ചയാണ്   NCB നിർദേശം നല്‍കിയത്.  മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട്   റിയയുടെ സഹോദരൻ  ഷോവിക് ചക്രബർത്തി, വീടിന്‍റെ   മാനേജർ സാമുവൽ മിരാൻഡ എന്നിവരെ  അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സെപ്റ്റംബര്‍  9 വരെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

Also read : സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം : റിയ ചക്രബർത്തി അറസ്റ്റിൽ....!!

സുശാന്തിന്‍റെ മരണത്തില്‍ "സൂപ്പര്‍ വില്ല"നായി ചിത്രീകരിക്കപ്പെടുകയും മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പിന്‍തുടരുകയും ചെയ്‍ത 28കാരിയായ ബോളിവുഡ് നടി ഒടുവില്‍ എന്‍സിബിയുടെ കുരുക്കില്‍പ്പെട്ടു.  എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റും സിബിഐയും 60 മണിക്കൂറിലധികം ചോദ്യം ചെയ്‍തിട്ടും നടക്കാതിരുന്ന അറസ്റ്റ് ലഹരിവിരുദ്ധ ഏജന്‍സിക്ക് 20 മണിക്കൂര്‍കൊണ്ട് സാധിച്ചുവന്നതാണ് വാസ്തവം. 

സുശാന്ത് സിംഗ് രാജ്പുതിന്‍റെ  മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. 

Trending News