ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ മരണം ഇന്ത്യന്‍ സിനിമാ മേഖലയിലുണ്ടാക്കിയ ആഘാതം ചെറുതൊന്നുമല്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

മരണശേഷം സുഷാന്തിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവച്ചത്. സുഷാന്തിന്റെ പഴയ ഇന്‍റര്‍വ്യൂ, സിനിമാ സീനുകള്‍, പ്രസംഗങ്ങള്‍ എന്നിവയെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.  



അങ്ങനെ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മലയാള സിനിമാ ആരാധകരുടെ പ്രിയ മുത്തശ്ശി സുബലക്ഷ്മിയമ്മയുമൊത്തുള്ള സുഷാന്തിന്‍റെ ഡാന്‍സ് വീഡിയോയാണിത്‌. 


സുബലക്ഷ്മിയമ്മയുടെ കൊച്ചുമകളും താരാ കല്യാണിന്‍റെ മകളുമായ സൗഭാഗ്യ വെങ്കിടേഷാണ് ഈ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 'സുഷാന്തിനൊപ്പം അമ്മമ്മ, നിറയെ പോസിറ്റിവിറ്റിയുള്ള രണ്ടു വ്യക്തികള്‍' -എന്ന അടിക്കുറിപ്പോടെയാണ് താര൦ വീഡിയോ പങ്കുവച്ചിരിക്കുന്നത്.