മരിക്കുന്നതിന് മുൻപ് സുശാന്ത് ഗൂഗിളിൽ തിരഞ്ഞത്... മൊബൈലിന്റെ ഫോറൻസിക് റിപ്പോർട്ട് പുറത്ത്!
അദ്ദേഹത്തിന്റെ മൊബൈലിൽ ഗൂഗിൾ ഹിസ്റ്ററിയിൽ `സുശാന്ത് സിംഗ് രജ്പുത്` എന്ന പേര് സർച്ച് ചെയ്തിരുന്നു.
മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ (Sushant Singh Rajput) ആത്മഹത്യാ കേസിൽ പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നതനുസരിച്ച് പുതിയ പുതിയ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുകയാണ്. സുശാന്തിന്റെ മൊബൈലിന്റെ പ്രാഥമിക ഫോറൻസിക് റിപ്പോർട്ട് വന്നിട്ടുണ്ട്. അതിൽ നിന്നും പുറത്തുവന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും തന്റെ പ്രതിച്ഛായയെക്കുറിച്ചും സുശാന്ത് വളരെ ആശങ്കാകുലനായിരുന്നുവെന്നാണ്.
Also read: സുശാന്തിന്റെ ചിത്രങ്ങളാൽ Ankita Lokhande യുടെ വീട് നിറഞ്ഞിരുന്നപ്പോൾ...!
സുശാന്ത് സിംഗ് രജ്പുത്തിന്റെ മൊബൈലിന്റെ പ്രാഥമിക ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂൺ 14 ന് സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഒരു 10.15 ഓടെ തന്റെ മൊബൈലിൽ ഗൂഗിൾ സെർച്ച് എഞ്ചിനിൽ സുശാന്ത് തിരഞ്ഞത് മറ്റൊന്നുമായിരുന്നില്ല സ്വന്തം പേരായിരുന്നുവെന്നാണ്.
അദ്ദേഹത്തിന്റെ മൊബൈലിൽ ഗൂഗിൾ ഹിസ്റ്ററിയിൽ 'സുശാന്ത് സിംഗ് രജ്പുത്' എന്ന പേര് സർച്ച് ചെയ്തിരുന്നു. അതിനുശേഷം ചില വെബ്‌സൈറ്റ് ലേഖനങ്ങളും ചില പത്രങ്ങളുടെ പോർട്ടലുകളും തുറന്നിരുന്നു. ചില പേജുകൾ തുറന്ന് വായിച്ചതിനുശേഷം അടയ്ക്കുകയും ചെയ്തിരുന്നു.
Also read: നിലപാട് കടുപ്പിച്ച് ഇന്ത്യ; ചൈനയുമായുള്ള 4 ജി നവീകരണ കരാര്‍ റദ്ദാക്കി ബിഎസ്എന്‍എല്‍
സൂചനകളുടെ അടിസ്ഥാനത്തിൽ സുഷാന്ത് സിംഗ് രജ്പുത്തിനോട് അടുപ്പമുള്ള ചിലരെ പൊലീസ് ചോദ്യം ചെയ്തപ്പോൾ കുറച്ചു കാലമായി സുശാന്തിന് ചില മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും, സുശാന്തിന് ആരോ തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നതായിട്ടുള്ള ചിന്ത ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. പത്രം, വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ എന്നിവയിൽ തന്നെക്കുറിച്ച് പ്രസിദ്ധീകരിച്ച വാർത്തകളെക്കുറിച്ച് അദ്ദേഹം പലപ്പോഴും ടീമുമായി ചർച്ച ചെയ്യാറുണ്ടായിരുന്നു. തന്നെ അപമാനിക്കാൻ ആരെങ്കിലുംഗൂഡാലോചന നടത്തുന്നുണ്ടോ എന്ന ഒരു മിഥ്യാധാരണയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.