നിലപാട് കടുപ്പിച്ച് ഇന്ത്യ; ചൈനയുമായുള്ള 4 ജി നവീകരണ കരാര്‍ റദ്ദാക്കി ബിഎസ്എന്‍എല്‍

4 ജി നെറ്റ്‌വര്‍ക്ക് നവീകരണത്തിനായി പുതിയ ടെൻഡറുകൾ ഉടൻ പുറത്തിറക്കുമെന്നും മേക്ക് ഇൻ ഇന്ത്യാ പദ്ധതിയ്ക്ക് പ്രാധാന്യം നൽകിയാവും പുതിയ ടെൻഡറുകളെന്നുമാണ് റിപ്പോർട്ട്.   

Last Updated : Jul 1, 2020, 08:26 PM IST
നിലപാട് കടുപ്പിച്ച് ഇന്ത്യ; ചൈനയുമായുള്ള 4 ജി നവീകരണ കരാര്‍ റദ്ദാക്കി ബിഎസ്എന്‍എല്‍

ന്യുഡൽഹി:  ഇന്ത്യ-ചൈന പ്രശനങ്ങൾക്കിടയിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ രംഗത്ത്.  അതിന്റെ അടിസ്ഥാനത്തിൽ ചൈനയുമായുള്ള 4 ജി സാങ്കേതിക വിദ്യ ഉപകരണ കരാറുകൾ റദ്ദാക്കാൻ ബിഎസ്എൻഎല്ലിനും, എംടിഎൻഎല്ലിനുംകേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.   

Also read:റോഡ് നിർമ്മാണ പദ്ധതികളിൽ ചൈനീസ് കമ്പനികളെ അനുവദിക്കില്ല

4 ജി നെറ്റ്‌വര്‍ക്ക് നവീകരണത്തിനായി പുതിയ ടെൻഡറുകൾ ഉടൻ പുറത്തിറക്കുമെന്നും മേക്ക് ഇൻ ഇന്ത്യാ പദ്ധതിയ്ക്ക് പ്രാധാന്യം നൽകിയാവും പുതിയ ടെൻഡറുകളെന്നുമാണ് റിപ്പോർട്ട്. നവീകരണ പ്രവർത്തനങ്ങൾക്ക് ചൈനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് നിർത്തലാക്കാൻ BSNL, MTNL കമ്പനികൾക്ക് ടെലികോം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. 

Also read:കേന്ദ്രസർക്കാർ മാതൃകയിൽ സംസ്ഥാനവും റേഷൻ വിതരണം നീട്ടണം: ജോർജ് കുര്യൻ  

നിർദ്ദേശം നൽകിയപ്പോൾ 4 ജി നെറ്റ്‌വര്‍ക്കിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ടെൻഡറുകളിൽ പുന:പരിശോധന നടത്തണമെന്നും  ടെലികോം മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.  ഇന്ത്യാ-ചൈന അതിർത്തി പ്രശ്നത്തെ തുടർന്നാണ്  കേന്ദ്ര സർക്കാർ ഇത്തരമൊരു നിലപാട് എടുത്തത്.    

Trending News