Taali Teaser: ഹൃദയാഘാതത്തിന് ശേഷം ബോളിവുഡ് നടി സുസ്മിത സെൻ ശക്തമായി തിരിച്ചുവരുന്നു. സുസ്മിത സെന്നിന്‍റെ വരാനിരിക്കുന്ന വെബ് സീരീസായ "താലി"യുടെ ടീസര്‍ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങി. ട്രാൻസ്‌ജെൻഡറിന്‍റെ കഥ പറയുന്ന ഈ വെബ്‌ സീരീസില്‍ വളരെ ശക്തമായ കഥാപാത്രത്തെയാണ് സുസ്മിത സെന്‍ അവതരിപ്പിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

താലിയിലെ സുസ്മിത സെന്നിന്‍റെ ശബ്ദവും അഭിനയവും ആരാധകരെ കോരിത്തരിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  "താലി" (Clapping) യുടെ ടീസറില്‍ തന്‍റെ ആത്മാഭിമാനത്തിനും ബഹുമാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന ഒരു ട്രാൻസ്‌ജെൻഡറായാണ് സുസ്മിത സെൻ എത്തുന്നത്. സുസ്മിത സെൻ അവതരിപ്പിക്കുന്ന കഥാപാത്രവും ഏറെ കൈയടി നേടും എന്ന് തന്നെയാണ് ടീസര്‍ പുറത്തിറങ്ങിയ അവസരത്തില്‍ ആരാധകര്‍ വിലയിരുത്തുന്നത്.  



താലിയുടെ ടീസറിൽ, സുസ്മിത സെൻ തന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുകയും അവളുടെ പേര് ഗൗരി എന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ടീസറില്‍ കഥാപാത്രത്തിന്‍റെ പവർഫുൾ ലുക്ക് സ്ക്രീനിൽ കാണാം. നെറ്റിയിൽ വലിയ പൊട്ട്, മുടിയിൽ മുല്ലപ്പൂവ്, സാരിയണിഞ്ഞുള്ള കഥാപാത്രം ആദ്യ കാഴ്ചയിൽ തന്നെ മതിപ്പുളവാക്കുന്നു. നേരിട്ട് ഹൃദയത്തില്‍ തട്ടും വിധമാണ് സുസ്മിതയുടെ ശക്തമായ ഡയലോഗുകൾ... 


താലിയുടെ ടീസറിൽ ഒരു വോയ്‌സ് ഓവർ പ്ലേ ചെയ്യുന്നു, അതിൽ ഇത് ഗാലിയിൽ (അസഭ്യം) നിന്ന് താലിയിലേക്കുള്ള  (കൈയടി) യാത്രയുടെ കഥയാണെന്ന് പറയുന്നു.... 46 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിലെ സുസ്മിത സെന്നിന്‍റെ ശബ്ദവും ശക്തമായ സംഭാഷണങ്ങളും ആരാധകരെ അവസാനം വരെ കണ്ണടയ്ക്കാൻ അനുവദിക്കില്ല...


താലി ഈ മനുഷ്യന്‍റെ യഥാർത്ഥ കഥ!! 


മുംബൈയില്‍ നിന്നുള്ള ട്രാൻസ്‌ജെൻഡര്‍ ആക്ടിവിസ്റ്റ് ശ്രീഗൗരി സാവന്തിന്‍റെ കഥയാണ് സുസ്മിത സെന്നിന്‍റെ പുതിയ വെബ് സീരീസ് താലിയുടെ കഥ. ട്രാൻസ്‌ജെൻഡേഴ്സിന്‍റെ അവകാശങ്ങള്‍ക്കായി ശ്രീഗൗരി സാവന്ത് സമൂഹത്തോട് പൊരുതിയ പോരാട്ടമാണ് ഈ പരമ്പരയുടെ ഇതിവൃത്തം. 


ഹൃദയസ്പർശിയായ കഥയും ശക്തമായ പ്രകടനങ്ങളുമുള്ള താലി വ്വെബ് സീരീസ് ഓഗസ്റ്റ് 15 ന് OTT പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിൽ റിലീസ് ചെയ്യും. ദേശീയ അവാർഡ് ജേതാവ് രവി ജാദവ് സംവിധാനം ചെയ്ത താലി സീരീസ് നിർമ്മിച്ചിരിക്കുന്നത് അർജുൻ സിംഗ് ബാരനും കാർത്തിക് ഡി നിഷാന്ദറും ചേർന്നാണ്. ശ്രിതിജ് പട്‌വർദ്ധനാണ് പരമ്പര എഴുതിയിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.