കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ഒരു സെക്കൻ്റ് ക്ലാസ് യാത്ര -എന്ന ചിത്രത്തിനു ശേഷം റെജീസ് ആൻ്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സ്വർഗം ചിത്രീകരണം ആരംഭിച്ചു. ഏപ്രിൽ പതിനൊന്ന് വ്യാഴാഴ്ച്ച പൂഞ്ഞാർ, സി.എം.ഐ.പള്ളിയിലാരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങിയത്.  അനന്യ ഒരിടവേളക്കുശേഷം അഭിനയിക്കാനെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ക്രൈസ്തവ പശ്ചാത്തലത്തിലൂടെ അയൽപക്കക്കാരായ രണ്ടു വീടുകളെ കേന്ദ്രികരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം. അനന്യ, സാജൻ ചെറുകയിൽ, സിജോയ് വർഗീസ്, മഞ്ചാടി ജോബി, ഋഥികാറോസ് ആൻ്റെണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അജുവർഗീസ്, ജോണി ആൻറണി മഞ്ജു പിള്ള, വിനീത് തട്ടിൽ,അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ ഉണ്ണിരാജ, കുടശ്ശനാട് കനകം, ശീറാം ദേവാഞ്ജന എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കഥ -  ലിസ്സി.കെ.ഫെർണാണ്ടസ്. തിരക്കഥ - റെജീസ് ആൻ്റെണി ,റോസ് റെജീസ്  ഗാനങ്ങൾ - എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സന്തോഷ് വർമ്മ,ബേബി ജോൺ കലയന്താനി,


സംഗീതം - മോഹൻ സിതാര, ജിൻ്റോ ജോൺ, ലിസ്സി .കെ. ഫെർണാണ്ടസ്. ഛായാഗ്രഹണം - എസ്. ശരവണൻ, എഡിറ്റിംഗ്--ഡോൺ മാക്സ്, കലാസംവിധാനം. അപ്പുണ്ണി സാജൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യും - ഡിസൈൻ - റോസ് റെജീസ്, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - റെജിലേഷ്, ആൻ്റോസ് മാണി പ്രൊഡക്ഷൻ മാനേജർ-റഫീഖ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്.


പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം . പിആർഒ: വാഴൂർ ജോസ്. സ്റ്റിൽസ്- ജിജേഷ് വാടി. സ്വർഗത്തിലൂടെ മലയാള സിനിമയിൽ ഒരു പുതിയ ചലച്ചിത്രനിർമ്മാണ കമ്പനി കൂടി കടന്നു വരികയാണ്. ഒരു സംഘം വിദേശ മലയാളികളുടെ കൂട്ടായ സംരംഭമാണ് സി.എൻ.ഗ്ലോബൽ മൂവീസ്. നല്ല സന്ദേശങ്ങൾ നൽകുന്നതും കുടുംബ ചിത്രങ്ങൾ നിർമ്മിക്കുകയാണ് സ്ഥാപനത്തിൻ്റെ ലക്ഷ്യമെന്ന് നിർമ്മാതാക്കളിലൊരാളായ ലിസ്സി.കെ.ഫെർണാണ്ടസ് വ്യക്തമാക്കി. 



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.