ഒരു സിനിമ കണ്ടിറങ്ങിയ പ്രേക്ഷകന്റെ മനസ്സിൽ എപ്പോഴും നിലനിൽക്കുന്ന ഒന്നാണ് ആ ചിത്രത്തിലെ ശബ്ദങ്ങൾ. ചില സീനുകൾ നമ്മിലേക്ക് ആഴ്ന്നിറങ്ങുന്നത് പലപ്പോഴും അതിലെ സംഭാഷണത്തേക്കാൾ പശ്ചാത്തല സംഗീതം കൊണ്ടും ശബ്ദങ്ങൾ കൊണ്ടുമാണ്. ചില സിനിമകൾ ഇഷ്ടപ്പെട്ടില്ലെങ്കിലും അതിലെ ശബ്ദങ്ങൾക്കും ബിജിഎമ്മുകൾക്കും മാത്രം ആരാധകരായി മാറിയവരും ഉണ്ട്. "പടം അത്ര പോരാ.. പക്ഷെ സൗണ്ട് എഫക്റ്റ്സ് ഒക്കെ പൊളിയാണെന്ന് " പലപ്പോഴും പറഞ്ഞ് കേൾക്കാറുണ്ട്. മാറി വരുന്ന സിനിമാസ്വാദനത്തിൽ പ്രേക്ഷകർ കഥയ്ക്കും കഥാപാത്രങ്ങൾക്കും എന്ന പോലെ അതിൻറെ പശ്ചാത്തലത്തിൽ വരുന്ന ശബ്ദങ്ങൾക്കും പ്രാധാന്യം നൽകുന്ന കാലമാണിപ്പോൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിൽ ശബ്ദങ്ങളെ പ്രണയിച്ച് തെന്നിന്ത്യൻ സിനിമാ ലോകത്തെ കീഴടക്കിയ ഒരു കോഴിക്കോട്ടുകാരനെ പരിചയപ്പെടാം. സിനിമയിൽ ​ഗോഡ്ഫാദർമാരില്ലാതെ തന്റെ കഴിവു കൊണ്ട് മാത്രം തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റ് ആയി മാറിയ കോഴിക്കോട്, കുണ്ടൂപ്പറമ്പ് സ്വദേശിയായ അമൃത് ശങ്കർ. തന്റെ കരിയറിന്റെ നാൾ വഴികളെ കുറിച്ചും സിനിമയിലെ സിങ്ക് സൗണ്ടിന്റെ പ്രാധാന്യത്തെക്കുറിച്ചും അമൃത് ശങ്കർ സീ മലയാളം ന്യൂസിനോട് സംസാരിക്കുന്നു.


ഒരു സൗണ്ട് റെക്കോഡിസ്റ്റിന്റെ യഥാർത്ഥ ജോലി എന്താണ്?


സിനിമയിലെ ശബ്ദം പല കാറ്റ​ഗറി ആയി തിരിച്ചിട്ടുണ്ട്. സിങ്ക് സൗണ്ട്, സൗണ്ട് ഡിസൈൻ,ഫോളി, സൗണ്ട് എഫക്റ്റ്സ്, സൗണ്ട് മിക്സിങ് എന്നിങ്ങനെ കാറ്റഗറി ഉണ്ട്. ഇതിൽ ഒരു സിനിമ ഉണ്ടാവുമ്പോ അതിന്റെ ആദ്യത്തെ ഘട്ടം ആണ് സിങ്ക് സൗണ്ട് . സിനിമ ചിത്രീകരിക്കുമ്പോൾ ക്യാമറ വിഷ്വൽ പകർത്തുന്നു അതിനു വേണ്ട ശബ്ദം ആ പശ്ചാത്തലത്തിൽ തന്നെ എടുക്കുന്നതാണ് സിങ്ക് സൗണ്ട് എന്ന് പറയുന്നത്. സംഭാഷണങ്ങൾ നാച്ചുറൽ ആയിട്ടു കിട്ടുന്ന അന്തരീക്ഷം അത് അതുപോലെ റെക്കോർഡ് ചെയ്യും. ഏത് സാഹചര്യം ആണെങ്കിലും എന്ത് പശ്ചാത്തലം ആണെങ്കിലും അവിടെ സിനിമയ്ക്ക് ആവശ്യമായ ശബ്ദങ്ങൾ ശ്രദ്ധയോടെ കൃത്യമായി റെക്കോർഡ് ചെയ്യുന്നതാണ് ഒരു സിങ്ക് സൗണ്ട് റെക്കോഡിസ്റ്റിന്റെ ജോലി. 



ആദ്യകാല ‍ടെക്നോളജി.. എവിടെ വച്ചോ മാഞ്ഞു പോയി 


വളരെ പഴയ കാല സിനിമകൾ സിങ്ക് സൗണ്ട്‌ തന്നെ ആണ് ചെയ്‌തിരുന്നത്‌. ഫൊർ​ഗോട്ടൻ ടെക്ക്നോളജി ആയി പോയി. ഡയലോ​ഗ് കാണാപാഠം പഠിച്ചു പറയുന്നതിനേകാളും ഡബ്ബിങ്  ചെയുന്നത് കുറച്ചൂടെ എളുപ്പം ആയത് കൊണ്ട് ഒരു കാലഘട്ടം മൊത്തം ഡബ്ബിങിൽ തന്നെ ഉറച്ചു നിന്നു. സിങ്ക് സൗണ്ട് പതിയെ ഇന്റസ്ട്രിയിൽ നിന്നും മാഞ്ഞു പോയി. എന്നാൽ വിദേശ സിനിമകൾ അന്നും ഇന്നും സിങ്ക് സൗണ്ട് തന്നെ ആണ് ചെയ്യുന്നത് . ആ കാലഘട്ടത്തിൽ ടെക്നോളജി റിസർച്ച് മോഡ് ആയതുകൊണ്ട് മറ്റു വഴികൾ തിരഞ്ഞു എടുക്കാൻ നിർബന്ധിതമാകേണ്ടി വന്നു. അതിനാൽ തന്നെ സിനിമയെ മുമ്പോട്ടു കൊണ്ടുപോവാൻ ഡബ്ബിങിന് വഴിയേ സീനിയർസിനു പോവേണ്ടി വന്നു. 


ദൃശ്യങ്ങളുടെ പരിധിയെ മറികടക്കുന്ന ശബ്ദങ്ങൾ 


സിങ്ക് സൗണ്ടിനു സിനിമയിലെ ക്യാമറ പോലെ തന്ന സാധ്യതകൾ ഉണ്ട്. ഒരു സിനിയിലെ ദൃശ്യങ്ങൾക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിന് ഒരു പരിധിയുണ്ട്. എന്നാൽ ശബ്ദങ്ങൾക്ക് അതില്ല. ഇന്നത്തെ ഓഡിയൻസിന്റെ കാഴ്ചപാട് മാറി. ഒരു സിനിമ കാണുമ്പോ അതിൽ കൂടുതൽ ആധികാരികത പ്രതീക്ഷിക്കുന്നു. ഒരു കഥ, അതിന്റെ പശ്ചാത്തലം, സംസാരം, അതിന്റെ ശൈലി,സ്വാഭാവികത എന്നിങ്ങനെ. ഒരു സീൻ സൃഷ്ടിക്കുമ്പോ അവിടെ ആർട്ടിസ്റ്റിന് ഒരു സ്പേസ് ആണ് സൃഷടിക്പ്പെടുന്നത്. കഥയും കഥാപാത്രങ്ങളും അവരിൽ ഉണ്ടാകുന്ന എനർജി അവരുടെ ശബ്ദങ്ങളിലൂടെയാണ് പ്രകടമാകുന്നത്. അവിടെ ഓരോ ശ്വാസവും കമ്മ്യൂണിക്കേറ്റ് ആകും. ഇവിടെ ആണ് സിങ്ക് സൗണ്ട് ന്റെ സാധ്യത വർദ്ധിക്കുന്നത്. കഥയോട് ബ്ലെൻഡ് സൃഷ്ടിക്കാൻ, ആ കഥാപാത്രം കാണികളുടെ മനസ്സിൽ ആഴത്തിൽ പതിയാൻ. 


ദൃശ്യത്തേക്കാൾ വേ​ഗത്തിൽ മനസ്സിൽ പതിയുന്ന ശബ്ദങ്ങൾ


എപ്പോഴും ശബ്ദം ആണ് ആദ്യം നമ്മൾ ശ്രദ്ധിക്കുന്നത്. അതിനു ശേഷം ആണ് വിഷ്വൽ നോക്കുന്നത്. ആ ഫ്രാക്ഷൻ ഓഫ് സെക്കന്റ്, ശബ്ദം നമ്മളിൽ ഇംപാക്റ്റ് ഉണ്ടാക്കിക്കാണും. ഉദാഹരണത്തിന് ഒരു ആക്സിഡന്റ് നടന്നാൽ ആദ്യം സൗണ്ട് കേൾക്കും. അപ്പോൾ അവിടെ ഭയം ശബ്ദത്തിലൂടെ സൃഷ്ടിക്കപ്പെടുന്നു. ശേഷം  ആ ദിശയിൽ നോക്കുമ്പോൾ മാത്രമേ ആ ദൃശ്യം നമ്മൾ കാണുന്നുള്ളൂ. അതായത് ആദ്യം തന്നെ സൗണ്ട് ഫിയർ ജെനറേറ്റ് ആയി, പിന്നീട് വിഷ്വൽ കാണുമ്പോ ആ സീൻ കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളാൻ സാധിക്കുന്നു .. സൊ സിങ്ക് സൗണ്ട് ചെയ്യുമ്പോ ഒറിജിനൽ ആയി കിട്ടുന്ന അത്രേം ആധികാരികത വേറെ ഒന്നിനും വരില്ല .. സിനിമയ്ക്ക് അത് ​ഗുണമാവുകയും ചെയ്യുന്നു. 



പഴമയിലെ പുതുമ


സൗണ്ട് ഡിസൈൻ ചെയ്യുമ്പോ ചിലതു വീണ്ടും വീണ്ടും റെക്കോർഡ് ചെയ്തു കൊണ്ട് വരേണ്ടതുണ്ട് എന്നാലും അതിൽ ചിലതു മാത്രമേ യൂസ് ചെയ്യുകയുള്ളൂ. സൗണ്ട് എഫക്ട് എന്നിവ .. എന്നാൽ ആദ്യമേ റെക്കോർഡ് ചെയ്തു വെച്ച ക്ലിപ്സിൽ ചില പുതിയ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. യഥാർത്ഥത്തിൽ മറ്റൊരു ശബ്‌ദം ആണെങ്കിലും സാങ്കേതിക സഹായത്തോടു കൂടി അതിനെ ആവിശ്യത്തിന് അനുസരിച്ചു ടോൺ മാറ്റം വരുത്തി ചെയ്യാറുണ്ട്. പുതുതായി കണ്ടെത്തൽ ആവശ്യം വരുമ്പോൾ ഇതുപോലെ എന്തെങ്കിലും ചെയ്യും.


പരീക്ഷണമല്ല..! സീനിന്റെ പൾസ് അറിഞ്ഞു വേണം കാര്യങ്ങൾ


ചെയുന്ന ഓരോ വർക്കിലും ഓരോ സിനിമക്കും അതിന്റെതായ പാറ്റേൺ ഉണ്ട്. ഡയലോഗുകൾ ഡെലിവറി ചെയുന്ന രീതികൾ അതിന്റെ ഡെസിബൽ എന്നിവയിൽ വ്യത്യാസങ്ങൾ ഉണ്ട്. ചിലത് ഉച്ഛത്തിൽ ചിലതു പതിഞ്ഞ സ്വരത്തിൽ എന്നിങ്ങനെ ആയിരിക്കും. ചിലതിൽ രണ്ടു രീതിയും കാണും. ഒരോ ഡയറക്ടറുടെ വിഷൻ അനുനാസിച്ചാണ് മുമ്പോട്ടു പോകുന്നത്. സൊ മീറ്റർ മനസ്സിലാക്കണം എന്നിട്ടു ആ പാറ്റേൺ മുഴുവൻ സിനിമയിൽ കൊണ്ട് വരാൻ ശ്രെമിക്കണം. ഡയലോഗുകൾ കൂടുതൽ റിയലിസ്റ്റിക് ആകണമെങ്കിൽ ഓരോ സീനിന്റെയും പള്സ് അറിയണം. പരീക്ഷണങ്ങൾ നടത്താൻ ശ്രെമിക്കുന്നതിനേക്കാൾ കണ്ടന്റ് ക്ലീൻ ആയി റെക്കോർഡ് ചെയ്തു കൊടുക്കുക എന്നുള്ളതാണ് ധർമം. ഓരോ സീൻ കഴിയുമ്പോഴും ഡയറക്ടറുടെ ചോദ്യം ഉണ്ട്. സീൻ നന്നായില്ലേ സൗണ്ട് ഓക്കേ അല്ലെ എന്ന്. ആ ചോദ്യത്തിന് ഉറപ്പോടെ ഓക്കേ പറയാൻ സാധിക്കണം. ആ വിശ്വാസത്തിനു നീതി പുലർത്തണം. അതുകൊണ്ട് ശബ്ദങ്ങളിലെ പരീക്ഷണങ്ങൾക്ക് അവിടെ സ്ഥാനം ഇല്ല. കിട്ടുന്ന സാഹചര്യത്തിനും ഓരോ സീനിനും ഓരോ ടാസ്ക് ആണ് സൊ അവര് ആഗ്രഹിച്ച റിസൾട്ട് കൊടുക്കാൻ സാധിക്കുക എന്നത് തന്ന ആവണം ലക്ഷ്യം. സൊ പ്രീ പ്ലാനിങ് ഈസ് ദി ബെസ്റ്റ് ഓപ്ഷൻ. 


ശബ്ദങ്ങളിലെ AI സാന്നിധ്യം


ടെക്കനോളജി ഒരുപാട് മുമ്പോട്ടു പോയിരിക്കുന്നു. പണ്ട് പരിമിതിയിൽ സിനിമ ഉണ്ടാകുന്നു ശബ്ദം സൃഷ്ടിക്കുന്നു. ഇന്ന് സോഫ്റ്റ്വെയർ സഹായത്തോടെ സൗണ്ട് എഫക്റ്റസ് നമ്മുടെ ഇഷ്ടാനുസരണം ഉണ്ടാക്കാവുന്നതാണ്. കൂടാതെ AI ടെ സഹായം ഉള്ള സോഫ്റ്റ്വെയേർസും ​​പ്ല​ഗ്​ഗിൻസും മാർക്കറ്റിൽ ലഭ്യമാണ്. സൗണ്ട് ഡിസൈനിനു വേണ്ടി എന്ത് ശബ്ദവും ക്രിയേറ്റ് ചെയ്യാൻ ഉള്ള ഫെസിലിറ്റി ഉണ്ട് . ഇപ്പോൾ ടെക്സറ്റ് കൊടുത്താൽ വോയിസ് രൂപത്തിൽ തരാൻ കഴിയുന്ന സോഫ്റ്റ്വെയർ അ‍ഡോബ് ഉണ്ടാകുന്നുണ്ട്. ഒരുപരിധി വരെ ഇത് ഗുണം ചെയ്യും അതുപോലെ ദോഷവും ചെയ്യും. നമ്മൾ സ്വയം അപ്ഡേറ്റഡ് ആയി മുമ്പോട്ടു പോണം. ടെക്കനോളജി കൃത്യമായി നല്ല അവിശ്യങ്ങൾക്കായി കൈകാര്യം ചെയുക.


ചില ലൊക്കേഷനിൽ എത്തിയാൽ യുദ്ധം പോലെയാണ്..! സഹകരണം മസ്റ്റാണ്


എല്ലാ ഡിപ്പാർട്ടുമെന്റിൽ നിന്നും പൂർണ്ണമായ സഹകരണം ആവശ്യമായ കാര്യമാണിത്. സിങ്ക് സൗണ്ട് ചെയ്യുമ്പോ റെക്കോർഡിങ് നടക്കുന്ന സമയം ക്യാമറയ്ക്ക് പിന്നിൽ നിക്കുന്ന എല്ലാവരും മിണ്ടാതെ നടക്കാതെ ഒന്നും ചെയ്യാതെ ഇരിക്കേണ്ടി വരും. അതിന്റ അതൃപ്തി പലരും കാണിക്കാറുണ്ട്. ഈ ഒരു പ്രാക്റ്റീസ് ഇല്ലാത്ത ഇടങ്ങളിൽ ഇത് അപ്ലൈ ചെയ്യുമ്പോ അതൊരു യുദ്ധം പോലെ ആണ്. സിനിമയിൽ ഒരുപാട് വർഷത്തെ എക്സ്പീരിയൻസ് ഉള്ള ആളുകൾ കാണും. ലൈറ്റ്മാൻ അടക്കം.അവരു വർഷങ്ങളായിട്ടു ചെയ്തു വരുന്ന രീതി മാറി വർക്ക് ചെയ്യാൻ അവർക്കു പ്രയാസം ആണ്. പതുകെ പതുകെ മാറ്റി എടുക്കാൻ പറ്റുള്ളൂ. കുറേശെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി അവര് ചെയ്യണ ജോലിക്കും തടസ്സം ഇല്ലാതെ ഒരു ബാലൻസ് ലൈൻ ഉണ്ടാക്കാൻ എപ്പോഴും ശ്രെമിക്കാറുണ്ട്. എല്ലാവരും അവരവരുടെ ജോലിയിൽ പെർഫെക്റ്റ് ആവണം എന്നെ ചിന്തിക്കുന്നുള്ളൂ. ഈ ബാലൻസ് ലൈൻ കൊണ്ട് വന്നാ എല്ലാവരുടെയും സഹകരണം ഉറപ്പായിട്ടും ഉണ്ടാകും.. അങ്ങെനെ ആണ് മുമ്പോട്ടു പോകുന്നത്. സൗത്ത് ഫിലിം ഇന്റസ്ട്രി സിങ്ക് സൗണ്ട് ഫ്രണ്ട്‌ലി ആയി വരുന്നതേ ഉള്ളു. 


സമയത്തിലെ പരിമിധി 


ഓരോ സിൻ അനുസരിച്ചു അതിനു വേണ്ട ശബ്ദങ്ങൾ ലെയർ പോലെ മനസിൽ കാണും. സമയം എന്നത് പ്രൊഡക്ഷൻ അനുവദിക്കുന്ന പോലെ പറ്റുകയുള്ളൂ. പരിമിതമായ സമയത്തിൽ മാക്സിമം റെക്കോർഡ് ചെയ്തു വെക്കാൻ സാധിക്കണം. കൂടുതൽ സമയം ആവിശ്യപ്പെടാം.  അനുവദിച്ചാൽ ഒന്നുടെ ഡീറ്റെയിൽ ആയി എടുക്കാൻ സാധിക്കും. സീൻ ചിത്രീകരിക്കുമ്പോൾ മാസ്റ്റർ ഷോട്ട് എടുക്കും അപ്പോൾ ആ സീൻ മികവുറ്റതാക്കാൻ എന്തെല്ലാം ലയേഴ്‌സ് ഓഫ് സൗണ്ട് വേണം എന്ന് അതില് തന്നെ പ്ലാൻ ചെയ്യാം. ആദ്യം ഡയലോ​ഗ് കൃത്യമായി റെക്കോർഡ് ചെയ്തു വെക്കും. അത് ഒരു ലയർ ആയി കൺസിഡർ ചെയം. ആമ്പിയൻസ് ആൻഡ് എഫക്ട് മറ്റുള്ള ലയേഴ്‌സ് ആണ്. 



ലെയറിങ്ങിലെ വൈവിദ്യം


ലെയറിങ് പല രീതിക്ക് ചെയാം. ഒരു സീനിൽ ഓട്ടോ വന്നു നിന്ന് ഒരാൾ ഡയലോഗ് പറഞ്ഞു തീരും മുമ്പ് ഓട്ടോ പോകുന്ന പോലെ മാസ്റ്റർ ഷോട്ട് എടുത്താൽ. ഓട്ടോടെ ലയർ 1 ആൻഡ് ഡയലോഗ് ലയർ 1 വേണം. മാസ്റ്റർ ഷോട്ട് കഴിഞ്ഞു ക്ലോസ്സ് ഷോട്ട് വെക്കുമ്പോ ഓട്ടോ ഓഫ് ചെയ്തായിരിക്കും ഡയലോ​ഗ് റെക്കോർഡ് ചെയുക. എഡിറ്റ് കഴിയുമ്പോ ഓട്ടോ വരുന്നതും ആള് ഇറങ്ങുന്നതും മാസ്റ്റർ ഷോട്ട് യൂസ് ചെയ്യും ഡയലോ​ഗ് മാത്രം ക്ലോസ്സും മിഡും ആവും. തുടർന്ന് ഓട്ടോ പോവുന്നത് വൈഡ് ആണെങ്കിൽ. ഓട്ടോടെ സെയിം ലയർ സൗണ്ട് വെച്ച് ബാലൻസ് ചെയ്തു മിക്സ് ചെയം. ഡയലോ​ഗ് വരുമ്പോ ഓട്ടോ സൗണ്ട് കൂടുതൽ ആയിട്ടു തോന്നാത്ത വിധം മിക്സ് ചെയ്യാൻ സാധിക്കും. ശബ്ദപരമായി ആ സീനിനു വേണ്ടത് ഷൂട്ടിംഗ് സമയത്തു തന്നെ ഉറപ്പു വരുത്താൻ സാധിക്കും, സമയം അനുവദിച്ചാൽ. ഓരോ സീനും ഷൂട്ട് ചെയ്യുമ്പോൾ തന്നെ തത്സമയം റെക്കോർഡ് ചെയ്തു പോവുന്നു. അഡീഷനൽ ആയിട്ടു ലെയേർസ് വേണമെങ്കിൽ ഒരു 10 മിനിറ്റിനു താഴെ സൗണ്ടിനു വേണ്ടി മാത്രം സമയം തരാറുണ്ട്. 


സ്ക്രിപ്റ്റ് അറിഞ്ഞു വേണം സജ്ജീകരണങ്ങൾ


ഒരു സിനിമയുടെ സ്ക്രിപ്റ്റ് സിങ്ക് സൗണ്ട് റെകോർഡിസ്റ്റ് ആദ്യം പഠിക്കേണ്ടതുണ്ട്. കഥയും അതിന്റെ സ്വഭാവവും, കഥ പശ്ചാത്തലം, വരുന്ന കഥപാത്രങ്ങളുടെ എണ്ണം എന്നിങ്ങനെ. ഇതിനെല്ലാം പുറമെ ശബ്ദങ്ങൾക്ക് ഉണ്ടാകുന്ന കണക്റ്റിവിറ്റി, ട്രാൻസിഷൻ എലെമന്റ്സ്, ബ്രിഡ്ജ് എന്നിവ എവിടെ ഏതു സീൻ തമ്മിൽ ചേർത്തെടുക്കാൻ പറ്റും എന്നുള്ള കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അത് സൗന്ദര്യാത്മകമായി സിനിമയ്ക്ക് ഗുണം ചെയ്യുന്ന ഇൻപുട്ട്സ് നൽകാൻ സാധിക്കും. കൂാടതെ ഷൂട്ട് സമയത്തു ആരൊക്കെ ആണ് ആർട്ടിസ്റ്റ് എന്താണ് പെർഫോം ചെയ്യാൻ പോകുന്നത് എന്ന് ഉള്ള കൃത്യമായ ധാരണ ഉണ്ടാകണം. മുൻ‌കൂർ ആയിട്ടു ചെയ്തു വെക്കേണ്ട കാര്യങ്ങൾ ചെയ്തു വെക്കാം. എന്തു മൈക്ക്  വേണം, അതിന്റെ ലെവൽ എല്ലാം കൃത്യമായി ഒരുക്കി വെക്കാൻ സാധിക്കും. ഒരു സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചാൽ അത് വർക്ക് ചെയ്യാൻ ഉള്ള സൗണ്ട് കിറ്റിൽ എന്തെല്ലാം വേണം എന്നുള്ളത് മുൻ‌കൂർ ആയിട്ടു സജീകരിക്കാൻ കഴിയും. 


സിങ്ക് സൗണ്ടിലെ വിമർശനം


സിങ്ക് റെക്കോർഡിങ്ങിനെ കുറിച്ചുള്ള ഒരു വിമർശനമാണ് ചില ഡയലോ​ഗുകൾ തിയേറ്ററിൽ എത്തുമ്പോൾ ക്ലിയർ ആകുന്നില്ല എന്നത്. അതിൽ പല ഘടകം ഉണ്ട്. 1 റെക്കോർഡിങ് ശെരിയാവാതെ വരാം, 2.നന്നായി റെക്കോർഡ് ചെയ്യാൻ ഉള്ള സാഹചര്യം ഇല്ലാതെ വരും 3.മിനിമം ക്വാളിറ്റി മെയിന്റെയിൻ ചെയ്ത് വർക്ക് ചെയ്യാൻ ഉള്ള ഉപകരണങ്ങളുടെ ലഭ്യത കുറവ് അല്ലെങ്കിൽ അത് പ്രൊവൈഡ് ചെയ്യാൻ ഉള്ള ബജറ്റ് ഇല്ലായിമ. 4. പോസ്റ്റ് പ്രൊഡക്ഷൻ സമയത്തു സൗണ്ട് ക്ലീനിങ് ആൻഡ് എലൈൻ വർക്ക് ചെയ്യാതെ മുമ്പോട്ടു പോവുക . 5. ഇനി ഇതെല്ലം കൃത്യമായിട്ട്  ചെയ്തിട്ടും മിക്സ് കഴിഞ്ഞു ഓടിടിയിൽ അല്ലെങ്കിൽ തിയേറ്ററിൽ വരുമ്പോൾ ഇങ്ങനെ സംഭവിക്കുന്നത് ഇപ്പോഴും എക്സിസ്റ്റിങ് ആണ്. ഇതിൽ എവിടെയാണ് യഥാർത്ഥ പ്രശ്നം എന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ല.


പുതിയ ടെക്നോളജിയിലാണ് പ്രതീക്ഷ


ഇത് മാറി കിടക്കാൻ റെക്കോർഡിങ്ങിൽ വിട്ടുവീഴ്ച ഇല്ലാതെ ബെസ്റ്റ് ക്വാളിറ്റി കൊടുക്കുക്ക എന്നത് മാത്രം ആണ്. അതിനായി വേണ്ടത് പുതിയ  ടെക്ക്നോളജിയിൽ ഉള്ള പ്രീമിയം എക്വിപ്മെന്റ്സ് ആണ്. അത് ലഭ്യമാകുക എന്നത് തന്ന ആണ് വഴി. ഇന്റസ്ട്രി വളരുകയാണ്, ബഡ്ജെറ്റ് പരിമിതികൾ ഉണ്ട് എന്നാലും സിങ്ക് സൗണ്ടിനു സാധ്യമാവുന്ന പരമാവധി ബജറ്റ് അനുവദിച്ചു കിട്ടാറും ഉണ്ട്. എന്ത് തന്നെ ആയാലും ക്വാളിറ്റിയിൽ കുറവ് വരാതെ മോർ അഡ്വാൻസ്ഡ് ഫെസിലിറ്റി തന്നെ ആണ് ലക്‌ഷ്യം. ക്യാമറയിൽ ഒരുപാട് പുരോ​ഗമനങ്ങൾ നടക്കുമ്പോൾ സൗണ്ടിലും അത് ഉണ്ടാവുന്നുണ്ട് ഞാൻ അതിൽ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. സൗണ്ട് ഇന്റസ്ട്രിയുടെ വളർച്ചയിൽ ഇത്തരം ലക്ഷ്യങ്ങൾ സഹായിക്കും എന്ന് വിശ്വസിക്കുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.