ചെന്നൈ: തമിഴ് സിനിമാ താരം അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് അജിത്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന റിപ്പോര്‍ട്ട് താരത്തിന്റെ അടുത്തവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അജിത്ത് ആശുപത്രിയില്‍ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 


ALSO READ: തങ്കമണിയുടെ ആദ്യ ദിനം ബോക്സോഫീസിൽ എത്ര?


അജിത് ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ ആശങ്കയിലായിരിക്കുകയാണ്. എന്നാല്‍, പതിവ് പരിശോധനകളുടെ ഭാഗമായാണ് അജിത് ആശുപത്രിയില്‍ എത്തിയത് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. അപ്പോളോ ആശുപത്രിയില്‍ അജിത് കാര്‍ഡിയോ ന്യൂറോ പരിശോധനകള്‍ നടത്തിയെന്നും താരത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


നിലവില്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടമുയാര്‍ച്ചി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളയിലാണ് താരം. 52കാരനായ അജിത്ത് കുമാർ, വിടമുയാർച്ചിയുടെ ആദ്യ ഷെഡ്യൂൾ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. മാർച്ച് 15 മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ഈ ഷെഡ്യൂളിനായി അഭിനേതാക്കൾ വിദേശ രാജ്യത്തേക്ക് പോകുമെന്നാണ് റിപ്പോർട്ട്. വിട മുയാർച്ചിയുടെ അസർബൈജാനിലെ സെറ്റിൽ നിന്നുള്ള അജിത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൽ തൃഷയാണ് അജിത്തിന്റെ നായികയായി എത്തുന്നത്. അർജുൻ, ആരവ്, സഞ്ജയ് ദത്ത് തുടങ്ങിയ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.