Thankamani Malayalam Box Office: ദിലീപ് നായകനായി വ്യാഴാഴ്ച തീയ്യേറ്ററുകളിൽ എത്തിയ ചിത്രമാണ് തങ്കമണി. വലിയ ബജറ്റിൽ തീയ്യേറ്ററിൽ എത്തിയ ചിത്രത്തിന് തീയ്യേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചോ? ബോക്സോഫീസ് കണക്കുകൾ പരിശോധിക്കാം.
കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം ഓപ്പണിങ്ങ് കളക്ഷനായി തങ്കമണി നേടിയത് 70 ലക്ഷം രൂപയാണ്. താരതമ്യേനെ ഒരു സൂപ്പർ താര ചിത്രത്തിന് കിട്ടിയതിൽ മോശം കളക്ഷനാണിത്. ഏകദേശം 30 മുതൽ 35 കോടി വരെ മുതൽ മുടക്കിൽ എടുത്ത ചിത്രമാണ് തങ്കമണി. അതേസമയം ബോക്സോഫീസ് ട്രാക്കറായ സാക്നിക് ഡോട്ട് കോം പങ്ക് വെച്ച കണക്കിൽ വേൾഡ് വൈഡ് ഗ്രോസായി ചിത്രം നേടിയത് 0.59 കോടിയാണെന്നാണ് കണക്ക് പറയുന്നത്.
നിലവിൽ പുറത്തു വരുന്ന കണക്ക് പ്രകാരം പ്രീ-സെയിൽസിൽ നിന്ന് മാത്രമായി ചിത്രത്തിന് ലഭിച്ചത് 25 ലക്ഷത്തോളം രൂപയാണ്. സൗത്ത് ഇന്ത്യന്‍ ബോക്‌സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്കാണിത്. ആദ്യ ഷോയിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ മാത്രമാണ് ചിത്രത്തിന് ലഭിച്ചത്.
₹70 Lakhs + openings for #Dileep's #Thankamani at KBO
Poor openings
Budget between - ₹30 Cr - ₹35 Cr
Producer pic.twitter.com/7MiFYvcsUY
— Kerala Box Office (@KeralaBxOffce) March 7, 2024
ഉടൽ സംവിധായകനായ രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ ഫൈറ്റ് മാസ്റ്റേഴ്സായ രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവരാണ് തങ്കമണിക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട് ചിത്രത്തിന്. മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാൽ ചിത്രത്തിൻറെ ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ-ശ്യാം ശശിധരൻ, സംഗീതം-വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുജിത് ജെ നായർ, സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, മിക്സിംഗ് -ശ്രീജേഷ് നായർ, കലാസംവിധാനം-മനു ജഗത്, മേക്കപ്പ്-റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ.
ദിലീപ് അഭിനയിക്കുന്ന 148-ാമത് സിനിമയാണ് തങ്കമണി. ചിത്രത്തിൽ നായികമാരായി എത്തുന്നത് നീത പിളളയും പ്രണിത സുഭാഷുമാണ് . അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, തുടങ്ങിയവരോടൊപ്പം തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഗാനരചന-ബി ടി അനിൽ കുമാർ, പ്രോജക്ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ 'അമൃത' പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി. ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, പി ആർ ഓ -മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻ-അഡ്സോഫ്ആഡ്സ്, വിതരണം-ഡ്രീം ബിഗ് ഫിലിംസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.