മിഴ് ബിഗ് ബോസ് മൂന്നാം സീസണിലൂടെ ശ്രദ്ധ നേടിയ നടി വനിത വിജയകുമാര്‍ വിവാഹിതയാകുന്നു. ചെന്നൈയില്‍ വച്ച് ജൂണ്‍ 27നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. തമിഴിലെ മുതിര്‍ന്ന നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. ആദ്യം ഇതേക്കുറിച്ച് വാർത്തകൾ വന്നിരുന്നെങ്കിലും നടിയോ വരന്റെ വീട്ടുകാരോ ഇക്കാര്യത്തെ കുറിച്ച് വ്യക്തത വരുത്താതിനാല്‍ ഗോസിപ്പാണെന്ന് കരുതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന കാര്യം വനിത വ്യക്തമാക്കിയിരിക്കുകയാണ്. 'വിവാഹത്തെ കുറിച്ച് പ്രചരിച്ച വാര്‍ത്തകളൊക്കെ ശരിയാണ്. ഇത് സംബന്ധിച്ച് പ്രസ് റിലീസ് തയ്യാറാക്കുകയാണ്. പീറ്റര്‍ പോള്‍ ആണ് തന്റെ പ്രതിശ്രുത വരന്‍' വനിത കുറിച്ചു. തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്ററാണ് പീറ്റര്‍. ഇരുവരുടെയും പ്രണയവിവാഹമാണ്. നടിയുടെ മൂന്നാം വിവാഹമാണിത്.


Also Read: ഡോണുമായുള്ള വിവാഹ മോചനം; ആദ്യമായി തുറന്നു പറഞ്ഞ് മേഘ്ന!!


പത്തൊന്‍പതാം വയസിലായിരുന്നു വനിത വിജയ്കുമാറിന്റെ ആദ്യ വിവാഹം. 2000 ല്‍ നടന്‍ ആകാശുമായി വിവാഹിതയായെങ്കിലും 2007 ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്. 2007 ല്‍ തന്നെ വനിത രണ്ടാമതും വിവാഹിതയായി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആനന്ദ് ജയ് രാജ് എന്ന ബിസിനസുകാരനുമായിട്ടായിരുന്നു രണ്ടാം വിവാഹം. ഈ ബന്ധം 2010 അവസാനിപ്പിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട്.


വലിയൊരു പ്രോജക്ടിന്റെ നിര്‍മാണത്തിനിടെയായിരുന്നു പീറ്ററുമായി വനിത കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമാവുകയും ഒടുവില്‍ വിവാഹത്തിലേക്ക് എത്തുകയുമാണ്. പീറ്റര്‍ പോള്‍ ഒരു വിഷ്യുല്‍ എഫക്ട് സംവിധായകനാണ്. ബോളിവുഡിലും ഹോളിവുഡിലുമടക്കം നിരവധി പ്രോജക്ടുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.


1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ ഇളയദളപതി വിജയ് (Vijay)ടെ നായികയായിട്ടാണ് വനിത സിനിമയിലേക്ക് എത്തുന്നത്. രാജ്കിരണ്‍ നായകനായി അഭിനയിച്ച മഞ്ചികം എന്ന ചിത്രത്തിലും വനിത അഭിനയിച്ചു. പിന്നീട് തെലുങ്കിലും മലയാളത്തിലുമായി രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ചതോടെ നടി വിവാഹിതയായി. പിന്നീട് ടിവി ഷോകളിലും സജീവമായ നടി ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെയാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്.


Also Read: 'മുളയിലേ നുള്ളുന്ന താരങ്ങളുണ്ടെങ്കിൽ പേര് വെളിപ്പെടുത്തണം' നീരജിനോട് ഫെഫ്ക


അതുപോലെതന്നെ വിവാദങ്ങളുടെ തോഴിയായിരുന്നു വനിത വിജയകുമാർ. അച്ഛൻ വിജയകുമാറിനെതിരെ പോലും പോലീസ് കംപ്ലയിന്റ് നൽകിയിട്ടുണ്ട്. വിജയ്കുമാര്‍ ഗുണ്ടകളേയും പോലീസിനെയും ഉപയോഗിച്ച് തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് പറഞ്ഞ് വനിത രംഗത്തെത്തിയിരുന്നു. അച്ഛന് പിന്നാലെ സഹോദരന്‍ അരുണ്‍ വിജയ്, സഹോദരിയുടെ ഭര്‍ത്താവ് സംവിധായകന്‍ ഹരി, ഡാന്‍സ് മാസ്റ്റര്‍ റോബര്‍ട്ട് എന്നിവർക്കെതിരേയും വനിത രംഗത്ത് വന്നിരുന്നു. 


നടിമാരായ ശ്രീദേവി വിജയകുമാര്‍, പ്രീത വിജയകുമാര്‍, കവിത വിജയകുമാര്‍, അനിത വിജയകുമാര്‍ എന്നിവര്‍ സഹോദരിമാരാണ്. നടന്‍ അരുണ്‍ വിജയ് സഹോദരനും.