ചെന്നൈ: തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചെറുപ്പം മുതൽ നാടകങ്ങളിൽ അഭിനയിച്ച മനോഹർ 3500 ഓളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒപ്പം 35 നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  പ്രശസ്ത തമിഴ് നടൻ വിജയകാന്ത് അന്തരിച്ചു


നാടകങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെയാണ് അടഡേ മനോഹർ ഏറെയും ശ്രദ്ധിക്കപ്പെട്ടിരുന്നത്. റേഡിയോ നാടകങ്ങളിലും സജീവമായിരുന്നു. 25 ൽ കൂടുതൽ സിനിമകളിൽ ഹാസ്യ വേഷങ്ങളിൽ താരം അഭിനയിച്ചിരുന്നു.  ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് നാടകങ്ങളിലും ടിവി സീരിയലുകളിലും അദ്ദേഹം പ്രവർത്തിച്ചത്. 


Also Read: ശുക്രൻ മാർച്ചിൽ രണ്ടുതവണ രാശിമാറും; ഈ രാശിക്കാർക്ക് ലഭിക്കും സർവ്വൈശ്വര്യവും, ആഗ്രഹസാഫല്യവും!


എസ് വി ശേഖർ, ഗ്രേസി മോഹൻ തുടങ്ങിയ പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അടഡേ മനോഹർ ചിന്ന മാപ്പിളൈ പെരിയ മാപ്പിളൈ, രമണി വേഴ്സസ് രമണി തുടങ്ങി നിരവധി ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.  ഇദ്ദേഹത്തിന്റെ ഭാര്യ 12 വർഷം മുമ്പ് മരിച്ചിരുന്നു.  മൂന്ന് മക്കളുണ്ട്. ഇവർക്കൊപ്പം താമസിക്കുന്നതിനിടയിലാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് അന്ത്യം സംഭവിച്ചത്. 


മധ്യപ്രദേശിൽ പിക്കപ്പ് വാൻ മറിഞ്ഞ് 14 മരണം; 21 പേർക്ക് പരിക്ക്


മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് 14 പേർക്ക് ദാരുണാന്ത്യം.  അപകടത്തിൽ 21 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ദിൻഡോരി ജില്ലയിലെ ഷാഹ്പുര പോലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു അപകടം. 


Also Read: ശ്രീരാമന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ധനനേട്ടത്തോടൊപ്പം വൻ പുരോഗതിയും!


'ഗോധ് ഭരായി' (വളക്കാപ്പ്) ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു അപകടം നടന്നതെന്നാണ് പോലീസ് പറയുന്നത്. അപകടത്തെ തുടർന്ന് പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.