ചെന്നൈ: പ്രമുഖ തമിഴ് ഹാസ്യ നടൻ ബോണ്ട മണി അന്തരിച്ചു. 60 വയസായിരുന്നു.  കഴിഞ്ഞ ഒരുവർഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ വീട്ടിൽവച്ച് ബോണ്ട മണി ബോധരഹിതനാകുകയും ഉടൻതന്നെ ക്രോംപേട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Virunnu Movie:'ഇരുമെയ് ഒന്നായി മാറും ജാലം': അർജുൻ സർജ നായകനാകുന്ന 'വിരുന്നി'ലെ കല്യണപ്പാട്ട് പുറത്തിറങ്ങി


ബോണ്ട മണി ശ്രീലങ്കയിലെ മാന്നാർ ജില്ല സ്വദേശിയാണ്. 1991ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത 'പൗനു പൗനു താൻ' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്കെത്തുന്നത്. അയ്യാ, സുന്ദര ട്രാവൽസ്, സച്ചിൻ, മഴൈ, ആറ്, മരുതമലൈ, വിന്നർ, വേലായുധം, രാജാധിരാജ തുടങ്ങിയ നിരവധി സിനിമകളിൽ അദ്ദേഹം ഹാസ്യ വേഷമിട്ടിട്ടുണ്ട്.  അദ്ദേഹം അവസാനമായി അഭിനയിച്ചത് വാ വരലാം വാ എന്ന തമിഴ് ചിത്രത്തിലാണ്.


Also Read: ശനിയുടെ രാശിമാറ്റത്തിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ജീവിതത്തിലുണ്ടാകും വൻ പുരോഗതി


ഇരുവൃക്കകളും തകരാറിലായ അദ്ദേഹം ചികിത്സയിലായിരുന്നു. അദ്ദേഹം ചികിത്സാ ചെലവുകൾക്കായി ബുദ്ധിമുട്ടുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. തുടർന്ന് നടന്മാരായ ധനുഷ്, വിജയ് സേതുപതി എന്നിവർ ചികിത്സയ്ക്കായി ഓരോ ലക്ഷം രൂപവീതം നൽകിയിരുന്നു. വെള്ളിത്തിരയിൽ വടിവേലുവിനൊപ്പമായിരുന്നു മണി തിളങ്ങിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.