അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി നയന്‍താര-വിഘ്നേഷ് ശിവന്‍  ചിത്രം  Koozhangal...


COMMERCIAL BREAK
SCROLL TO CONTINUE READING

അന്‍പതാമത്  റോട്ടര്‍ഡാം ടൈഗര്‍ (IFFR)പുരസ്‌ക്കാരമാണ് നയന്‍താരയും  (Nayanthara)വിഘ്‌നേശ് ശിവനും  (Vignesh Shivan) ചേര്‍ന്ന് നിര്‍മ്മിച്ച കൂഴങ്കല്‍ എന്ന ചിത്രത്തിന്  ലഭിച്ചത്.


നവാഗതനായ പി.എസ് വിനോദ് രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍താരയുടെയും വിഘ്‌നേശ് ശിവന്‍റെയും നിര്‍മ്മാണ സംരംഭമായ റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ആദ്യ സിനിമയാണ്  കൂഴങ്കല്‍.


പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൂഴങ്കൽ ടീമിനൊപ്പം വിജയം ആഘോഷിക്കാൻ നയൻതാരയും വിഘ്നേഷ് ശിവനും എത്തിച്ചേര്‍ന്നിരുന്നു. 



അടുത്തിടെയാണ് പി.എസ്.വിനോദ് രാജ്  (Vinothraj PS) സംവിധാനം ചെയ്ത ‘കൂഴങ്കൽ’ സിനിമയുടെ പകർപ്പവകാശം  റൗഡി പിക്ചേഴ്സ് സ്വന്തമാക്കിയത്. റൗഡി പിക്ചേഴ്സിന്‍റെ  മൂന്നാമത്തെ പ്രൊജക്ടാണ് കൂഴങ്കല്‍.



അതേസമയം, റോട്ടര്‍ഡാം പുരസ്‌ക്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമാണ് കൂഴങ്കല്‍. സെക്‌സി ദുര്‍ഗയായിരുന്നു ആദ്യ ഇന്ത്യന്‍ ചിത്രം. സനല്‍ കുമാര്‍ ശശിധരന്‍ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.


ചിത്രത്തിന്‍റെ നേട്ടത്തില്‍ അഭിനന്ദനവുമായി സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസും എത്തി. മികച്ച ചിത്രമാണെന്നും എല്ലാവരും കാണണമെന്നും ഗീതു മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.


മലയാളത്തില്‍ നിന്ന് തുറമുഖവും തമിഴില്‍ നിന്ന് കടൈസി വിവസായിയും റോട്ടര്‍ഡാം വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഫെസ്റ്റിവലിലെ ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.