ചെന്നൈ: തമിഴ് സംവിധായകൻ സുരേഷ് സം​ഗയ്യ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സ്വർണവില ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഇന്ന് 80 രൂപ കുറഞ്ഞു!


2017 ൽ പുറത്തിറങ്ങിയ ഒരു കിടയിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനായിരുന്നു സുരേഷ്. വിധാർത്ഥും രവീണ രവിയും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം നിരൂപകപ്രശംസയും ബോക്സോഫീസ് കളക്ഷനും നേടി.  ഈ ചിത്രത്തിൽ പ്രവർത്തിച്ച ഛായാ​ഗ്രാഹകനും സുരേഷിന്റെ സുഹൃത്തുമായ ശരൺ ആണ് മരണവാർത്ത സ്ഥിരീകരിച്ചത്.


ചെന്നൈ രാജീവ് ​ഗാന്ധി ആശുപത്രിയിൽവെച്ചായിരുന്നു സുരേഷ് സം​ഗയ്യയുടെ അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. യോ​ഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നതിനിടയിലായിരുന്നു ഇന്നലെ മരണം സംഭവിച്ചത്. ഹോട്ട്സ്റ്റാറിനുവേണ്ടി നേരിട്ട് ഒടിടി റിലീസായി ചിത്രമെത്തിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.


Also Read: സൂര്യൻ അനിഴം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ആഡംബര ജീവിതം!


എം മണികണ്ഠൻ സംവിധാനം ചെയ്ത കാക്ക മുട്ടൈയിൽ സഹസംവിധായകനായാണ് സിനിമാ ജീവിതം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം സത്യ സോദനൈ ആണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.