Kerala Gold Rate: സംസ്ഥാനത്ത് ഇന്നലെ സ്വർണവിലയിൽ നേരിയ മുന്നേറ്റം ഉണ്ടായിരുന്നുവെങ്കിൽ ഇന്നിതാ തിരിച്ചിറങ്ങി
Todays Gold Rate: ഇന്ന് സ്വർണവില പവന് 80 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് സ്വർണം പവന് 55,480 ആയി.
സംസ്ഥാനത്ത് ഇന്നലെ സ്വർണവിലയിൽ നേരിയ മുന്നേറ്റം ഉണ്ടായിരുന്നുവെങ്കിൽ ഇന്നിതാ തിരിച്ചിറങ്ങിയിരിക്കുകയാണ്.
ഇന്ന് സ്വർണവില പവന് 80 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് സ്വർണം പവന് 55,480 ആയി.
ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6935 ആയിട്ടുണ്ട്.
ദീപാവലി സമയത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയായിരുന്ന സ്വർണവില പെട്ടെന്ന് ബ്രേക്കിട്ടെങ്കിലും വീണ്ടും കുതിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമായിരുന്നു ഇന്നലെ ഒന്ന് കയറിയത്.
ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയിൽ ഇടയ്ക്ക് ചലങ്ങൾ ഉണ്ടാക്കിയത്.
നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ സ്വർണവില 59,080 ആയിരുന്നു. ഇടയ്ക്ക് സ്വർണവില 60000 കടക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വിലയിൽ കിതപ്പ് ഉണ്ടാകുകയായിരുന്നു.
നവംബർ മാസത്തിലെ സ്വർണ വില അറിയാം: നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്. നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ് 57,600 ആയി, നവംബർ 8 ന് 58280 ആയി, നവംബർ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബർ 10 നും അതെ വില തുടർന്നു, നവംബർ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബർ 14 ന് 880 രൂപ കുറഞ്ഞ് 55480 ഉം നവംബർ 15 ന് സ്വർണവില 55560 ഉം നവംബർ 16 ന് വീണ്ടും 55480 ആയി.
ഡൽഹിയിൽ 22, carat സ്വർണവില (10 gram) ന് 69610 ഉം, 24 carat ന് 75920 ആണ്
മുംബൈ 22 carat സ്വർണവില (10 gram) ന് 69460 ഉം 24 carat 24 carat ന് 75770 ആണ്
ചെന്നൈ- 22 carat സ്വർണവില (10 gram) 69460 ഉം 24 carat ന് 75770 ആണ്
ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 69460 ഉം 24 carat ന് 75770 ആണ്
ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 69460 ഉം 24 carat ന് 75770 ഉം ആണ് വില