കഴിഞ്ഞ ദിവസമാണ് ബീസ്റ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി സൺ ടിവിയിൽ ദളപതി വിജയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്‌തത്‌. ചിത്രത്തിൻറെ സംവിധായകൻ നെൽസനായിരുന്നു അവതാരകൻ. നെൽസണിന്റെ ചോദ്യം കേട്ടപ്പോൾ മലയാളികൾ പോലും പ്രതീക്ഷിച്ച് കാണില്ല വിജയ് ഇങ്ങനെയൊരു മറുപടി പറയുമെന്ന്. "അൽഫോൻസ് എന്ന സുമ്മാവാ", "പുത്രേട്ടൻ വേറെ ലെവൽ തന്നെ" തുടങ്ങി നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമായി തുടരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"അവന് അഭിനയിക്കാനാണോ അതോ ക്യാമറയുടെ പിന്നിൽ പ്രവർത്തിക്കാനാണോ ആഗ്രഹമെന്നത് ഇപ്പോഴും എനിക്ക് അറിയില്ല.കുറച്ച് സംവിധായകർ സഞ്ജയോട് കഥ പറയാനായി വന്നിരുന്നു. 'പ്രേമം' സിനിമയുടെ സംവിധായകൻ അൽഫോൻസ് പുത്രൻ കഥ പറയാൻ വന്നിരുന്നു. ആ കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.


അച്ഛനെപ്പോലെ മകൻ എപ്പോൾ സിനിമയിലേക്ക് വരും എന്നുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് അൽഫോൻസ് പുത്രൻ കഥ പറയാൻ വന്ന കാര്യം വിജയ് ഓർത്തെടുത്തത്.  ഈ കഥ അവന് ഇഷ്ടപ്പെട്ട് അവൻ അഭിനയിക്കണം എന്ന് വരെ ഞാൻ ആഗ്രഹിച്ച് പോയെന്ന് വിജയ് തുറന്ന് പറയുകയായിരുന്നു. 


ഇത് കേട്ടതോടെയാണ് ഇങ്ങനെയൊരു സംഭവം നടന്നിരുന്നോ എന്ന് മലയാളികൾ പോലും ചിന്തിച്ചത്. ഇത് അൽഫോൻസ് പുത്രൻ ആരാധകരെയും ഞെട്ടിച്ചു. പൃഥ്വിരാജ് നായകനായി നയൻ‌താര നായികയായി എത്തുന്ന 'ഗോൾഡ്' എന്ന ചിത്രമാണ് അടുത്തതായി അൽഫോൻസ് പുത്രന്റെ റിലീസാകാനിരിക്കുന്ന സിനിമ. 'പ്രേമം' സിനിമയ്ക്ക് കഴിഞ്ഞ് 7 വർഷങ്ങൾക്ക് ശേഷമാണ് അൽഫോൻസ് പുത്രന്റെ സിനിമ റിലീസ് ചെയ്യുന്നത്.


സഞ്ജയുടെ യഥാർത്ഥ പേര് ജേസൺ എന്നാണ്. ബാലതാരമായി ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ മാത്രമാണ് ഇതിന് മുൻപ് എത്തിയിരുന്നത്. "വേട്ടൈക്കാരൻ" എന്ന ചിത്രത്തിൽ വിജയോടൊപ്പം ഒരു പാട്ടിൽ നൃത്തം ചെയ്യാൻ സഞ്ജയ് എത്തിയിരുന്നു. കാനഡയിൽ ഫിലിം സ്റ്റഡീസിൽ ബിരുദം പൂർത്തിയാക്കിരിക്കുകയാണ് സഞ്ജയ് നിലവിൽ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ