ചെന്നൈ: ഒടിടിയിൽ ഇറങ്ങിയെങ്കിലും അടുത്തിടെ ഏറ്റവും അധികം ചർച്ചയായതും പ്രേക്ഷക പ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമായിരുന്നു സൂര്യ, ലിജോ മോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ജയ് ഭീം. ചിത്രത്തിന്റെ പ്രമേയം തന്നെയായിരുന്നു അതിന്റെ വിജയവും. ജയ് ഭീമിലൂടെ അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചായിരുന്നു സംവിധായകൻ ടി ജെ ജ്ഞാനവേൽ സംസാരിച്ചത്. ഇരുവരും ഒന്നിക്കുന്ന മറ്റൊരു ചിത്രം പ്രേക്ഷകർ കാത്തിരിക്കുമ്പോഴാണ് അത്തരത്തിലൊരു വാർത്ത പുറത്തുവരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൂര്യയും ജ്ഞാനവേലും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബാല സംവിധാനം ചെയ്യുന്ന 'സൂര്യ 41' എന്ന ചിത്രത്തിന് ശേഷം ജ്ഞാനവേലിനൊപ്പമുള്ള സിനിമ തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസ് മാനേജര്‍ സ്ഥിരീകരണം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 


Also Read: Jai Bhim : ജയ് ഭീം നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമെന്ന് സംവിധായകന്‍ എസ് ഷങ്കര്‍


2021 നവംമ്പര്‍ രണ്ടിനാണ് ജയ്ഭീം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്തത്. ഇറങ്ങിയത് മുതൽ ഇപ്പോൾ വരെ ഈ സിനിമ ചർച്ചയാകുകയും പല വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ മുഴുവൻ വൻ രീതിയിൽ ചിത്രം ചർച്ച ചെയ്യപ്പെട്ടിരുന്നു. അഭിഭാഷകന്റെ വേഷത്തിലാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. ഈ കഥാപാത്രവും യഥാര്‍ത്ഥ സംഭവത്തിലെ അഭിഭാഷകന്‍ കെ ചന്ദ്രുവും പിന്നീട് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. മലയാളിയായ ലിജോ മോൾക്ക് ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ഏറെ പ്രശംസ ലഭിച്ചിരുന്നു. സെങ്കനി എന്ന കഥാപാത്രത്തെയാണ് ലിജോ മോൾ ചിത്രത്തിൽ അവതരിപ്പിച്ചത്. 


2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് 'ജയ് ഭീം' നിര്‍മിച്ചത്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. എസ് ആര്‍ കതിര്‍ ഛായാഗ്രഹണവും എഡിറ്റിംഗ് ഫിലോമിന്‍ രാജുമായിരുന്നു. മലയാളി താരം രജിഷ വിജയനും 'ജയ് ഭീമി'ല്‍ പ്രധാന കഥാപാത്രമായി എത്തി.  പ്രകാശ് രാജ്, രമേഷ്, റാവു രമേഷ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ജ്ഞാനവേലാണ്. യുഗഭാരതി ആണ് ചിത്രത്തിന്റെ ഗാനരചയിതാവ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.