അസ്ഥി നീക്കം ചെയ്തു, മുതുകിന് ഒടിവുണ്ടായി അജിത്ത് പക്ഷാഘാതത്തിൻറെ വക്കിൽ വരെ എത്തി- ചികിത്സിച്ച ഡോക്ടർ
അജിത്തിന്റെ വലിമൈ എന്ന ചിത്രം ഇപ്പോഴും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്
കൊച്ചി: തമിഴ് സൂപ്പർ താരം അജിത്ത് പക്ഷാഘാതത്തിൻറെ വക്കിൽ വരെ എത്തിയിരുന്നതായ ചികിത്സിച്ച് ഡോക്ടറുടെ വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ ഡോക്ടർ നരേഷ് പത്മനാഭനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റേസിംഗ് വളരെയധികം ഇഷ്ടപ്പെടുന്ന അജിത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നതിന് കാരണം ദൈവാനുഗ്രഹവും അദ്ദേഹത്തിന്റെ ആത്മധൈര്യവുമാണെന്നും ഡോക്ടർ പറയുന്നു.
അജിത്തിന്റെ വലിമൈ എന്ന ചിത്രം ഇപ്പോഴും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ നിരവധി ബൈക്ക് സ്റ്റണ്ടിങ് രംഗങ്ങളും അജിത്ത് ചെയ്‌തിട്ടുണ്ട്. ഡ്രൂപ്പില്ലാതെ തന്നെയാണ് കൂടുതൽ ആക്ഷൻ രംഗങ്ങളും അദ്ദേഹം ചെയ്തത്. ചിത്രീകരണത്തിനിടെ അജിത്തിന് നിരവധി തവണ പരിക്കേൽക്കുകയും ചെയ്തു. ഈ രംഗങ്ങൾ ആരും അനുകരിക്കരുതെന്നും അജിത്തിനെ ചികിത്സിച്ച ഓർത്തോപീഡിക് സർജൻ നരേഷ് പത്മനാഭൻ ഓർമ്മിപ്പിക്കുന്നു.
ഷൂട്ടിങിനിടെ അഞ്ചു തവണയെങ്കിലും പരിക്കേറ്റ അജിത്ത് പക്ഷാഘാതത്തിന്റെ വക്കിലെത്തിയിരുന്നു. നേരത്തെയും തോളിനും നട്ടെല്ലിനുമെല്ലാം പരിക്കേറ്റ അജിത്ത് നിരവധിത്തവണ ശസ്ത്രക്രിയക്കും വിധേയയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സെര്‍വിക്കല്‍ നട്ടെല്ലില്‍, ഡിസെക്ടമി സര്‍ജറി രണ്ട് തലങ്ങളില്‍ നടത്തിയിട്ടുണ്ട്. നട്ടെല്ലില്‍ നിന്ന് ഒരു അസ്ഥി നീക്കം ചെയ്തു. മുതുകിന് ഒടിവുണ്ടായി, പക്ഷാഘാതം പിടിപെടാന്‍ സാധ്യതയുള്ള അവസ്ഥയോട് വളരെ അടുത്തെത്തിയിരുന്നു എന്നും ഡോക്ടർ പത്മനാഭൻ വെളിപ്പെടുത്തി.
''എല്ലാം സുരക്ഷിതമാക്കി നോക്കിയാണ് അജിത് സ്റ്റണ്ട് ചെയ്‌തത്. അദ്ദേഹത്തെ സഹായിക്കാനായി ബൈക്ക് സ്റ്റണ്ട് വിദഗ്ധരുമുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ ഒരുപാട് തവണ അജിത്തിന് പരിക്കേറ്റു. കൃത്യമായി പറഞ്ഞാൽ ഏതാണ്ട് 5 തവണ പരിക്കേറ്റു. പക്ഷാഘാതത്തിന്റെ വക്കിലെത്തിയ സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. സിനിമയില്‍ അജിത് ബൈക്കില്‍ നിന്ന് വീഴുന്ന രംഗങ്ങളുണ്ട്.
ജീവിതത്തില്‍ വീണുപോയാലും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയുമെന്ന സന്ദേശമാണ് അതില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടത്. അല്ലാതെ അതിനെ പൊതുനിരത്തില്‍ സറ്റണ്ട് ചെയ്യാനുള്ള ആഹ്വാനമായി കരുതരുത്. അജിത് നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി പരിക്കുകളെ തുടര്‍ന്ന് അജിത്തിന്റെ തോളെല്ലിനും നട്ടെല്ലിനും കാലിനുമെല്ലാം ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്.
അജിത്തിന്റെ സെര്‍വിക്കല്‍ നട്ടെല്ലില്‍, ഡിസെക്ടമി സര്‍ജറി രണ്ട് തലങ്ങളില്‍ നടത്തിയിട്ടുണ്ട്. നാഡീവ്യവസ്ഥയില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന നട്ടെല്ലില്‍ നിന്ന് ഒരു അസ്ഥി നീക്കം ചെയ്യേണ്ടി വന്നു. പക്ഷാഘാതം പിടിപെടാന്‍ സാധ്യതയുള്ള അവസ്ഥയോട് അടുത്തെത്തിയിരുന്നു." വലിമൈ എന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രം ചെയ്‌ത മലയാള നടൻ ദിനേശ് പ്രഭാകർ സീ മലയാളം ന്യൂസിനോടും ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
"പരിക്കേറ്റ അജിത് സാറിന്റെ രംഗം എല്ലാവരും കണ്ടുകാണും, എന്നാൽ ആളുകൾ കാണാത്ത ഒരു രംഗത്തിന് ഞാൻ സാക്ഷിയാണ്. ഒരു തവണ സ്റ്റണ്ട് ചെയ്‌തപ്പോൾ അദ്ദേഹം ബൈക്കിൽ നിന്ന് വീണ് കൈ മുഴുവൻ കീറി പോയ ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. സാധാരണ ഏതെങ്കിലും നടന്മാർ ആണെങ്കിൽ അപ്പോൾ തന്നെ ഷെഡ്യൂൾ ബ്രെക്ക് വിളിക്കും. എന്നാൽ അജിത് സാർ മുറിവ് ഡ്രെസ് ചെയ്‌ത് ബാക്കി ഷൂട്ടിങ് ചെയ്യുകയായിരുന്നു"
നട്ടെല്ലില്‍ നിന്ന് ഒരു അസ്ഥി നീക്കം ചെയ്തു. മുതുകിന് ഒടിവുണ്ടായി, പക്ഷാഘാതം പിടിപെടാന്‍ സാധ്യതയുള്ള അവസ്ഥയോട് വളരെ അടുത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.