പുഷ്പ 2 പ്രീമയർ ഷോയുടെ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച വിവരം പോലീസ് അറിയിച്ചില്ലെന്ന നടൻ അല്ലു അർജുന്റെ വാദം പൊളിച്ച് തെലങ്കാന പോലീസ്. അല്ലു അർജുൻ എത്തിയ സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ തെലങ്കാന പോലീസ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷോ പൂർത്തിയാകുന്നതിന് മുൻപ് തന്നെ അല്ലു അർജുൻ ഡിസിപിക്കൊപ്പം പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. യുവതിയുടെ മരണത്തിന് പിന്നാലെ അല്ലുവിന്റെ മാനേജരോട് എസിപി വിവരം അറിയിച്ചു. തിയേറ്ററിൽ നിന്ന് ഉടൻ മടങ്ങണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അനുകൂല പ്രതികരണം അല്ലാത്തതിനാൽ എസിപി നേരിട്ട് നടനോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു.



എന്നാൽ, ഷോ പൂർത്തിയാകും വരെ തിയേറ്ററിൽ തുടരുമെന്നായിരുന്നു അല്ലു അർജുന്റെ മറുപടി. തുടർന്ന് എസിപി ഡിസിപിയെ ബാൽക്കണയിലേക്ക് വിളിച്ചുകൊണ്ടുവന്ന് നടനെ പുറത്തിറക്കിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന സ്ത്രീ മരിച്ചിരുന്നു. ഇവരുടെ മകൻ ശ്രീതേജ് കോമ സ്റ്റേജിൽ ചികിത്സയിൽ തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.