Mahesh Babu: തെലുങ്ക് ചലച്ചിത്രതാരം മഹേഷ് ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിക്കപ്പെട്ടുവെന്നും ഹോം ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും മഹേഷ് ബാബു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: Covid Vaccine : തന്റെ ഗ്രാമത്തിന് മുഴുവൻ കോവിഡ് വാക്‌സിൻ എത്തിച്ച് Mahesh Babu


മാത്രമല്ല താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം കുറിച്ചു. ‘എന്റെ ആരാധകര്‍ക്കും അഭ്യുദയകാക്ഷികള്‍ക്കും, എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നുവെങ്കിലും കൊവിഡ് പരിശോധനയില്‍ തനിക്ക് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ചെറിയ ലക്ഷണങ്ങളേയുള്ളൂ. ഹോം ഐസൊലേഷനില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് കഴിയുന്നു. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും കൊവിഡ് പരിശോധന നടത്തുവാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു' എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.


Also Read: Money Tips: ഈ 3 നോട്ടുകൾ നിങ്ങളുടെ പക്കലുണ്ടോ, എന്നാൽ നിങ്ങൾക്കുമാകാം ലക്ഷാധിപതി! 


അതുപോലെ വാക്‌സിന്‍ എടുക്കാത്തവർ അത് അത്രയും വേഗം എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും. കാരണം അത് രോഗലക്ഷണങ്ങളും ആശുപത്രിവാസവും കുറയ്ക്കുമെന്നും. കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കുക എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക