Covid Vaccine : തന്റെ ഗ്രാമത്തിന് മുഴുവൻ കോവിഡ് വാക്‌സിൻ എത്തിച്ച് Mahesh Babu

തന്റെ ഗ്രാമത്തിലെ എല്ലാവര്ക്കും വാക്‌സിനേഷൻ എത്തിക്കുക എന്ന ഉദ്യമത്തോടെയാണ് മഹേഷ് ബാബു വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Jun 9, 2021, 06:01 PM IST
  • താരത്തിന്റെ ഭാര്യ നമ്രത ശിരോദ്കറാണ് വാക്‌സിനേഷൻ ഡ്രൈവ് വിജയകരമായി പൂർത്തിയായ വിവരം അറിയിച്ചത്.
  • തന്റെ ഗ്രാമത്തിലെ എല്ലാവര്ക്കും വാക്‌സിനേഷൻ എത്തിക്കുക എന്ന ഉദ്യമത്തോടെയാണ് മഹേഷ് ബാബു വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്.
  • വാക്‌സിൻ സ്വീകരിക്കാനായി മുന്നോട്ട് വന്ന എല്ലാ ജനങ്ങൾക്കും നമ്രത നന്ദി അറിയിക്കുകയും ചെയ്‌തു.
  • ഗ്രാമം പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ച് കഴിഞ്ഞെന്നും നമ്രത കൂട്ടിച്ചേർത്തു.
Covid Vaccine : തന്റെ ഗ്രാമത്തിന് മുഴുവൻ കോവിഡ് വാക്‌സിൻ എത്തിച്ച് Mahesh Babu

Hyderabad : ബുധനാഴ്ച ആന്ധ്ര പ്രദേശിലെ (Andhra Pradesh) ബുറിപലേം എന്ന ഗ്രാമത്തിൽ നടൻ മഹേഷ് ബാബു (Mahesh Babu)സംഘടിപ്പിച്ച 7 ദിന കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് പൂർത്തിയായി. താരത്തിന്റെ ഭാര്യ നമ്രത ശിരോദ്കറാണ് വാക്‌സിനേഷൻ ഡ്രൈവ് വിജയകരമായി പൂർത്തിയായ വിവരം അറിയിച്ചത്. തന്റെ ഗ്രാമത്തിലെ എല്ലാവര്ക്കും വാക്‌സിനേഷൻ എത്തിക്കുക എന്ന ഉദ്യമത്തോടെയാണ് മഹേഷ് ബാബു വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്.

  വാക്‌സിനേഷൻ (Vaccination) ഡ്രൈവ് പൂർത്തിയായ വിവരം  നമ്രത ശിരോദ്കർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. മാത്രമല്ല വാക്‌സിൻ സ്വീകരിക്കാനായി മുന്നോട്ട് വന്ന എല്ലാ ജനങ്ങൾക്കും നമ്രത നന്ദി അറിയിക്കുകയും ചെയ്‌തു. ഗ്രാമം പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ച് കഴിഞ്ഞെന്നും നമ്രത കൂട്ടിച്ചേർത്തു.

ALSO READ: "എന്റെ മുഖത്തെ എക്സ്പ്രഷൻ കണ്ട് പേടിക്കണ്ട സാധാരണ ഇൻജക്ഷൻ അത്രെ ഉള്ളൂ" COVID Vaccine സ്വീകരിച്ച് ഗായിക Rimi Tomy

മഹേഷ് ബാബു (Mahesh Babu) ജനിച്ച് വളർന്ന സ്ഥലമായിരുന്നു ബുറിപലേം. 2015 ൽ ശ്രീമന്തുഡു എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു. ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ഗ്രാമം ഏറ്റെടുത്തപ്പോൾ മഹേഷ് ബാബു അറിയിച്ചിരുന്നു.

ALSO READ:Covid Vaccine സ്വീകരിച്ചോ? എങ്കിൽ നിങ്ങളുടെ Fixed Deposit കൾക്ക് ഉയർന്ന പലിശ നിരക്ക് ലഭിക്കും

അതിന് ശേഷം തരാം ഗ്രാമത്തിൽ ക്ലാസ്മുറികൾ പണിയുകയും,  ഹെൽത്ത് ക്യാമ്പുകൾ സംഘടിപ്പിക്കുകയും  ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തിരുന്നു.  കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ മെയ് 31 നാണ് മഹേഷ് ബാബു ഗ്രാമത്തിൽ 7 ദിന വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News