തെലുങ്ക് നടൻ നിതിൻ വിവാഹിതനായി. ശാലിനിയാണ് വധു. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. ചുവന്ന നിറത്തിലെ ഷർവാണിയായിരുന്നു നിതിന്‍റെ വേഷം. 


COMMERCIAL BREAK
SCROLL TO CONTINUE READING


ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹം ഏപ്രിലിൽ ദുബായിൽ വച്ച് ആർഭാടമായി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് 19 വ്യാപനത്തെത്തുടർന്ന് നീട്ടിവെയ്ക്കുകയായിരുന്നു. 


Also Read: കാളയ്ക്ക് പകരം പെണ്‍മക്കളെ വെച്ച് നിലം ഉഴുതു; വൈകുന്നേരത്തോടെ വീട്ടില്‍ ട്രാക്ടര്‍ എത്തിച്ച് സോനു സൂദ്


ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. അഭിനേതാക്കളായ വരുൺ തേജ്, സായ്‌ ധരം തേജ് എന്നിവരും വധൂവരന്മാർക്ക് ആശംസയുമായെത്തി.