ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി(38) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഗായത്രിയെ വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ​ഗായത്രിയുടെ അന്ത്യം.  


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമ ചിത്രീകരണത്തിനിടെയാണ് രാജേന്ദ്ര പ്രസാദ് വാർത്ത അറിഞ്ഞ് ആശുപത്രിയിലെത്തിയത്. അന്ത്യകർമങ്ങൾ പിന്നീട് ഹൈദരാബാദിൽ നടക്കും. ബാലതാരമാണ് ഗായത്രിയുടെ മകൾ സായ് തേജസ്വിനി. താരങ്ങളായ പവൻ കല്യാൺ, നാനി, അല്ലു അർജുൻ, ജൂനിയർ എൻടിആർ  തുടങ്ങി നിരവധി താരങ്ങൾ ദുഃഖം രേഖപ്പെടുത്തി. 


Also Read: Test Movie: നയൻതാരയുടെ 'ടെസ്റ്റ്' ഡയറക്ട് ഒടിടി റിലീസിന്; മീരാ ജാസ്മിനും പ്രധാന വേഷത്തിൽ


 


തെലുങ്ക് സിനിമാ  മേഖലയിലെ പ്രശസ്ത കൊമേഡിയനാണ് രാജേന്ദ്ര പ്രസാദ്. തെലുങ്ക്, തമിഴ് ഉൾപ്പടെ നൂറോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പ്രഭാസിന്റെ ‘കൽക്കി’ എന്ന ചിത്രത്തിൽ റൂമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.