ഹൈദരാബാദ്: തെലുങ്ക് നടന്‍ സുധീര്‍ വര്‍മ്മ മരിച്ച നിലയില്‍. 33 വയസായിരുന്നു.  വിശാഖപട്ടണത്തെ വസതിയിലാണ് സുധീര്‍ വര്‍മ്മയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.  ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.    


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഞെട്ടിക്കാന്‍ സഞ്ജനയും; ഡോണ്‍ മാക്സിന്റെ ടെക്നോ ത്രില്ലര്‍ 'അറ്റ്' ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്


താരത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് തെലുങ്ക് സിനിമാ ലോകം.  സുധീറിനെ ജനുവരി 18 ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയതായാണ് വിവരം.  ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും  ശേഷം വിദഗ്ധ ചികിത്സയ്ക്കായി ജനുവരി 20 ന് വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.  ഇതിനിടയിൽ ഞായറാഴ്ചയോടെ താരത്തിന്റെ ആരോഗ്യസ്ഥിതി  മോശമാകുകയും തിങ്കളാഴ്ച മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. 


Also Read:  Mangal Margi 2023: ചൊവ്വ നേർരേഖയിൽ; ഈ രാശിക്കാർക്ക് ലഭിക്കും കുബേര കൃപ! 


കരിയറിലെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയായിരുന്നു താരം കടന്നുപോയതെന്നും അവസരങ്ങൾ ലഭിക്കാത്തതിൽ നിരാശനായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.  സുധീർ സിനിമയിലേക്ക് എത്തുന്നത് നാടകത്തിൽ നിന്നുമാണ്. സുധീര്‍ വര്‍മ്മയുടെ സംസ്‌കാരം ഇന്ന് വിശാഖപട്ടണത്ത് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ