Andhra Pradesh | ആന്ധ്രാപ്രദേശിന് താങ്ങായി തെലുങ്ക് സൂപ്പർ താരങ്ങൾ, 25 ലക്ഷം വീതം സഹായം
ജൂനിയര്‍ എന്‍ടിആറും മഹേഷ് ബാബുവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.
കനത്ത മഴയിലും പ്രളയത്തിലും (Flood) ദുരിതത്തിലായ ആന്ധ്രാപ്രദേശിന് (Andhra Pradesh) സഹായവുമായി തെലുങ്ക് സൂപ്പർതാരങ്ങൾ (Telugu Film Stars). ചിരഞ്ജീവി, മകൻ രാം ചരൺ, Allu Arjun എന്നിവരാണ് ഇപ്പോൾ സംഭാവന നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CM Relief Fund) 25 ലക്ഷം രൂപ വീതമാണ് ഇവർ സംഭാവന നൽകിയത്.
നേരത്തെ ജൂനിയര്‍ എന്‍ടിആറും മഹേഷ് ബാബുവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.
'ആന്ധ്രാപ്രദേശില്‍ വെളളപ്പൊക്കവും കനത്ത മഴയും മൂലമുണ്ടായ നാശനഷ്ടങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു' എന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു.
"ആന്ധ്രയിലെ ദുരിതം അനുഭവിച്ചവര്‍ക്കൊപ്പമുണ്ടെന്ന" കുറിപ്പോടെയാണ് അല്ലു അർജുന്റെ ട്വീറ്റ്. 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്യുന്നുവെന്നും താരം കുറിച്ചു.
വെള്ളപ്പൊക്കത്തെ തുടർന്ന് ആന്ധ്രയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കാണുമ്പോൾ ഹൃദയം വല്ലാതെ വേദനിക്കുന്നുവെന്ന് രാം ചരണും കുറിച്ചു.
കനത്ത നാശനഷ്ടങ്ങളാണ് മഴ കാരണവും വെളളപ്പൊക്കത്തെ തുടര്‍ന്നും ആന്ധപ്രദേശിലുണ്ടായത്. ഇപ്പോഴും സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്. നിരവധി ആളുകളെ പ്രളയം സാരമായ ബാധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...